ഫ്ലവേഴ്സ് ടിവി സംപ്രേഷണം ചെയ്യുന്ന ‘ഉപ്പും മുകളും’ എന്ന ടെലിവിഷന്‍ സീരിയലിലെ ‘മുടിയന്’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഋഷി.എസ് കുമാര്‍ സിനിമയിലേക്ക്. നീരജ് മാധവ് നായകനായി അഭിനയിക്കുന്ന ‘പൈപ്പിന് ചുവട്ടിലെ പ്രണയം’ എന്ന ചിത്രത്തിലൂടെയാണ് ഋഷി മലയാള സിനിമയിലേക്ക് ചുവടുവയ്ക്കുന്നത്. സിനിമയില്‍ ‘ബാഷ’ എന്ന കഥാപാത്രമായി എത്തുന്ന മുടിയന്റെ പുതിയ ലുക്ക് ഋഷി ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചു.
കുരുവിക്കൂട് പോലെയുള്ള മുടിയാണ് ഋഷിയെ യൂത്തിനിടയിലെ താരമാക്കിയത്. സീരിയലില്‍ വിഷ്ണു ബാലചന്ദ്രന് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഋഷിയുടെ പരിഹാസപ്പേരാണ് മുടിയന്. ആദ്യ സിനിമയില്‍ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് ഋഷി എന്ന യൂത്ത് സ്റ്റാര്‍ ‘മുടിയന്’. ഡോമിന് ഡി സില്‍വ സംവിധാനം ചെയ്യുന്ന പൈപ്പിന് ചുവട്ടിലെ പ്രണയം വൈകാതെ തിയേറ്ററുകളിലെത്തും.
Post Your Comments