CinemaMollywoodNEWSUncategorized

മലയാള സിനിമയിലേക്കുള്ള മടങ്ങി വരവില്‍ ഉയര്‍ന്ന പ്രതിഫലം കൈപ്പറ്റി നിത്യ മേനോന്‍

താരങ്ങളുടെ പ്രതിഫലം മലയാള സിനിമയുടെ ബജറ്റിനു താങ്ങാന്‍ കഴിയാത്തത് ആണ്. ലോ ബജറ്റ് സിനിമകള്‍ ഒരുക്കുമ്പോള്‍ പോലും നടീ-നടന്മാര്‍ അവരുടെ പ്രതിഫലത്തില്‍ അയവ് വരുത്താറില്ല. ഇപ്പോഴിതാ നടി നിത്യ മേനോന്‍ ഒരു ചിത്രത്തിനായി ഒരു കോടി പ്രതിഫലം വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്‌. വി.കെ പ്രകാശ്‌ സംവിധാനം ചെയ്യുന്ന ‘പ്രാണ’ എന്ന ഹൊറര്‍ ചിത്രത്തില്‍ അഭിനയിക്കനായാണ് നിത്യ ഒരു കോടി പ്രതിഫലം കൈപ്പറ്റിയിരിക്കുന്നത്. തെലുങ്കില്‍ പോലും എഴുപതു ലക്ഷമാണ് നിത്യയുടെ പ്രതിഫലം. നിലവില്‍ തെന്നിന്ത്യന്‍ സിനിമയില്‍ നയന്‍‌താരയാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായിക. മലയാള സിനിമയിലേക്കുള്ള നിത്യ മേനോന്‍റെ തിരിച്ചു വരവ് കൂടിയാണ് പ്രാണ. എറണാകുളം, പീരുമേട് എന്നിവിടങ്ങളില്‍ ചിത്രീകരണം പുരോഗമിക്കുന്ന പ്രാണ അടുത്ത വര്‍ഷമാദ്യം തിയേറ്ററുകളിലെത്തും. പ്രവീണ്‍,സുരേഷ് രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button