CinemaGeneralMollywoodNEWSWOODs

വാങ്ങിയ അഡ്വാന്‍സ് മമ്മൂട്ടി തിരികെ കൊടുത്തു; ഒടുവില്‍ വാളയാര്‍ പരമശിവമായി ദിലീപ് എത്തി

 

ദിലീപിന്റെ കരിയറിലെ മികച്ച ആക്ഷന്‍ ചിത്രങ്ങളില്‍ ഒന്നാണ് റണ്‍വേ. ജോഷി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ നായകന്‍ ആകേണ്ടിയിരുന്നത് മമ്മൂട്ടിയായിരുന്നു. തകിലുകൊട്ടാമ്പുറം എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായ ബാലു കിരിയത്ത് മമ്മൂട്ടിയെ നായകനാക്കി ഒരുക്കാന്‍ തീരുമാനിച്ചിരുന്ന കഥയാണ് വാളയാര്‍ പരമശിവത്തിന്റെ ജീവിതം. ബാലു കിരിയത്തിന്റെ അനിയന്‍ ആരംഭിച്ച ഗോപുര ചിത്ര എന്ന വിതരണ കമ്പനിയുടെ പുതിയ പടത്തിനായി സിബി കെ തോമസും ഉദയ് കൃഷ്ണയും ചേര്‍ന്ന് ഒരുക്കിയതാണ് വാളയാര്‍ പരമശിവത്തിന്റെ കഥ.

കഥ ഇഷ്ടപ്പെട്ട ബാലു തന്റെ നാലോളം ചിത്രങ്ങളില്‍ നായകനായ മമ്മൂട്ടിയെ ഈ ചിത്രത്തിലും നായകനായി തീരുമാനിച്ചു. മമ്മൂട്ടിയ്ക്കും താത്പര്യമായത്തോടെ അഞ്ചു ലക്ഷം രൂപ അഡ്വാന്‍സും നല്‍കി. ലൊക്കേഷനും മറ്റ് അര്‍ട്ടിസ്റ്റുകളെയും തീരുമാനിച്ചു തുടങ്ങി. പക്ഷെ ഗോപുര ചിത്ര വിതരണത്തിനെടുത്ത ഒരു ചിത്രം വന്‍ പരാജയമായി. അതോടെ കമ്പനി പൊളിയുകയും പലരും മുങ്ങുകയും ചെയ്തു.

വിവരമറിഞ്ഞ മമ്മൂട്ടി ചിത്രത്തിനായി വാങ്ങിയ അഡ്വാന്‍സ് തിരികെ കൊടുത്തുകൊണ്ട് ചിത്രത്തില്‍ നിന്നും പിന്മാറി. പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി ഇഷ്ടപ്പെട്ട വാളയാര്‍ പരമശിവത്തെ വീണ്ടും ഒരുക്കാന്‍ ഉദയ്കൃഷ്ണ- സിബി കെ തോമസ്‌ തീരുമാനിച്ചു. അപ്പോഴേക്കും സംവിധായകനും നായകനും മാറി. ജോഷിയുടെ സംവിധാനമികവില്‍ ദിലീപ്- കാവ്യാ ഭാഗ്യ ജോഡികള്‍ ഒന്നിച്ചുകൊണ്ട് വാളയാര്‍ പരമശിവം പൂര്‍ത്തിയായി. റണ്‍വേ എന്ന പേരില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം സൂപ്പര്‍ഹിറ്റാവുകയും ചെയ്തു

shortlink

Related Articles

Post Your Comments


Back to top button