
ബോളിവുഡ് ഹിറ്റ്മേക്കര് കരണ്‍ ജോഹറിന്റെ അടുത്ത ചിത്രത്തില്‍ പ്രഭാസ് നായകനായി എത്തുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കരണ്‍ ജോഹര്‍ പുതിയ ചിത്രത്തില്‍ പ്രഭാസിനെ നായകനാക്കുന്നില്ല എന്നാണ് പുതിയ വിവരം. ലോകമെമ്പാടുമുള്ള ‘ബാഹുബലി’ തരംഗം സൂപ്പര്‍ താരം പ്രഭാസിന്റെ കരിയറിന് ഗുണം ചെയ്തിരുന്നു അതിനാല്‍ തന്നെ പ്രതിഫലതുക താരം കുത്തനെ ഉയര്‍ത്തുകയും ചെയ്തു, പ്രഭാസിന്റെ ഭീമമായ പ്രതിഫല തുക കേട്ട കരണ്‍ ജോഹര്‍ തന്റെ അടുത്ത ചിത്രത്തില്‍ പ്രഭാസിനെ ഹീറോയാക്കുന്നില്ല എന്ന തീരുമാനത്തിലാണ്. ബാഹുബലിയുടെ രണ്ടു ഭാഗങ്ങളും ഹിന്ദിയില്‍ വിതരണത്തിനെത്തിച്ചത് കരണ്‍ ജോഹര്‍ ആയിരുന്നു.
Post Your Comments