നാടക വേദിയില്‍ നിന്ന് മലയാള സിനിമാ ലോകത്തെ വില്ലനായിമാറി.പിന്നീട് അഭിനയ മികവുകൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്ത നടന് കെ പി ഉമ്മര്‍ ഓര്‍മ്മയായിട്ട് പതിനാറു വര്‍ഷം.മലയാളത്തിലെ സുന്ദരനായ വില്ലനായിരുന്നു ഉമ്മർ .പ്രതീകൂല സാഹചര്യങ്ങളെ മറികടന്ന് നാടകവേദിയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന കലാകാരന്.
കോഴിക്കോട് തെക്കേപ്പുറം സ്വദേശിയായ അദ്ദേഹം നല്ലൊരു ഫുട്ബോള്‍ കളിക്കാരന് കൂടിയായിരുന്നു.കെ.പി.എ.സിയിലൂടെ അഭിനയ ജീവിതത്തിന്റെ തുടക്കം. പി ഭാസ്കരന്റെ ആദ്യ ചിത്രമായ രാരിച്ചന്‍ എന്ന പൗരനിലൂടെയാണ് സിനിമാ ലോകത്തേക്കുള്ള വരവ്.
പ്രേംനസീര്‍ നായകനെങ്കില്‍ ഉമ്മര്‍ വില്ലന്‍ എന്നൊരു രീതി ഒരു കാലത്ത് മലയാള സിനിമയിലുണ്ടായിരുന്നു.വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് പുറമേ നായകനായും ഉമ്മര്‍ രംഗത്തെത്തിയിരുന്നു.സുന്ദരമായ നിരവധി ഗാനരംഗങ്ങളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു
നാലുപതിറ്റാണ്ടോളം മലയാള സിനിമാലോകത്ത് തിളങ്ങി നിന്നു അദ്ദേഹം മുറപ്പെണ്ണ്, കായം കുളം കൊച്ചുണ്ണി,ചട്ടമ്പിക്കല്യാണി, ശാലിനി എന്റെ കൂട്ടുകാരി തുടങ്ങി മുന്നൂറിലധികം ചിത്രങ്ങള്‍.മുറപ്പേണ്ണിലെ കേശവന് കുട്ടി , കരുണയിലെ ബുദ്ധഭിക്ഷു ഉപഗുപ്തന്, മരത്തിലെ പുയ്യാപ്ള, സുജാതയിലെ കര്‍ശനക്കാരന്‍ പാട്ട് സിനിമയിലെ ക്രൂരകഥാപാത്രങ്ങള്‍- ഉമ്മര്‍ അവതരിപ്പിച്ച വേഷങ്ങള്‍ എല്ലാം വ്യത്യസ്തമാണ്.
1998ല്‍ പുറത്തിറങ്ങിയ ഹരികൃഷ്ണന്‍സ് ആയിരുന്നു ഉമ്മറിന്റെ അവസാന ചിത്രം.
മുറപ്പെണ്ണിലെ അഭിനയത്തിന് ഇദ്ദേഹത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചു.
സംഗീത നാടക അക്കാദമി അവാര്‍ഡ്, തിക്കോടിയന് അവാര്‍ഡ് എന്നീ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. മലയാള സിനിമയ്ക്ക് നല്കിയ മികച്ച സംഭാവനയ്ക്ക് മറുനാടന്‍ മലയാളി സംഘടനയായ സി.ടി.എംഎ. പുരസ്കാരം നല്‍കിയിരുന്നു.2001 ഒക്ടോബര്‍ 29ന് ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. ഉമ്മര്‍ എന്ന അതുല്യ പ്രതിഭ മലയാള സിനിമയ്ക്ക് നഷ്ടമായിട്ട് ഇന്ന്16 വയസ്സ്.
Post Your Comments