മലയാള സിനിമയില്‍ ചെറിയ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ജെന്നിഫര്‍. പേരുകൊണ്ട് പെട്ടന്ന് തിരിച്ചറിഞ്ഞില്ലെങ്കിലും നിഥിന് രണ്‍ജിപണിക്കര്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ കസബയിലെ പവിഴത്തെ മലയാളി പ്രേക്ഷകര്‍ മറക്കാനിടയില്ല. സഹതാരമായി എത്തി നായികയായി മാറുകയാണ് ജെന്നിഫര്‍. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പറയുന്നു. എല്ലാ മേഖലകളിലും പ്ലസും മൈനസും ഉണ്ട്. സിനിമ ഇൻഡസ്ട്രി ആകുമ്പോൾ കൂടുതൽ ആൾക്കാർ അറിയും. മറ്റ് മേഖലകളിലുള്ള പ്രശ്നങ്ങളാകട്ടെ, അറിയാതെ പോകുകയും ചെയ്യും. സെലിബ്രിറ്റി പരിവേഷം ഉള്ളതുകൊണ്ടാണ് സിനിമാ മേഖലയിലെ പ്രശ്നങ്ങൾക്ക് കൂടുതൽ ശ്രദ്ധ കിട്ടുന്നതെന്നു ജെന്നിഫര്‍ പറയുന്നു.
സിനിമാ മേഖയില്‍ ഇപ്പോള്‍ ഉയരുന്ന മറ്റൊരു പ്രശ്നം നടിമാരുടെ സെക്യൂരിറ്റി പ്രശ്നങ്ങളാണ്. ഒരുപാട് വാർത്തകൾ ഇതുമായി ബന്ധപ്പെട്ടു വരുന്നുണ്ട്. ഒന്നും ഇല്ലാതെ അവർ അങ്ങനെ പ്രതികരിക്കില്ലല്ലോയെന്നും താരം പറയുന്നു. എന്നാല്‍ തനിക്ക് ഇതുവരെ സുരക്ഷിതത്വം ഇല്ലായെന്ന് തോന്നിയിട്ടില്ലയെന്നും നടി കൂട്ടിച്ചേര്‍ത്തു. ”എന്റെ അവസ്ഥ പോലെ ആകണമെന്നില്ലല്ലോ മറ്റുള്ളവർക്ക്. പിന്നെ അവസരങ്ങൾ നഷ്ടപ്പെടുന്ന കാര്യം. പല നടിമാരും ഇതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അതുള്ള കാര്യമാണ്. എനിക്കും അതുപോലെ ഒരുപാട് അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്.” നടി വ്യക്തമാക്കി
പലരും സിനിമയിലേക്ക് ആദ്യം വിളിക്കും, വേഷം ഉണ്ടെന്ന് പറയും. പിന്നെ ഒരു വിളിയും കാണില്ല. കുറച്ചു നാള് കഴിഞ്ഞു അന്വേഷിക്കുമ്പോള്‍ ആ വേഷങ്ങളൊക്കെ എങ്ങനെയോ തിരിഞ്ഞുമറിഞ്ഞ് പോയി. അത് എങ്ങനെയാണെന്ന് ഇപ്പോഴുംതനിക്കറിയില്ല. പ്രതിസന്ധികൾ ഉണ്ടായാലും അഭിനയത്തിനോട് നോ പറയില്ലയെന്നും താരം പറയുന്നു.
Post Your Comments