രജനീകാന്തിന്റെ യന്തിരന് സിനിമയിലെ വേഷപകര്ച്ചയുമായി നടി തമന്ന. ‘ലിപ് സിങ് ബാറ്റില്‍’ എന്ന പരിപാടിയിലാണ് തമന്ന രജനീകാന്ത് ലുക്കിലെത്തിയത്. സ്റ്റാര്‍പ്ലസില്‍ ശനിയാഴ്ചയാണ് പരിപാടിയുടെ ടെലികാസ്റ്റിംഗ്. കടുത്ത രജനീകാന്ത് ആരാധികയായ തമന്നയുടെ കുട്ടിക്കാലം തൊട്ടേയുള്ള ആഗ്രഹമാണ് രജനി ലുക്കില്‍ എത്തിയതോടെ നിറവേറിയത്. ഇത് വരെ താന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെക്കാള്‍ വെല്ലുവിളി നിറഞ്ഞതായിരിന്നു ഈ അസുലഭ മുഹൂര്ത്തമെന്നു തമന്ന പ്രതികരിച്ചു.
Post Your Comments