വെള്ളിത്തിരയില്‍ ‘ഒടിയന്’ അത്ഭുതമാക്കാനുള്ള ഒരുക്കത്തിലാണ് മോഹന്‍ലാലും ടീമും. ചിത്രീകരണം പുരോഗമിക്കുന്ന ഒടിയന്റെ ലൊക്കെഷനിലേക്ക് 25 പേരടങ്ങുന്ന വിദഗ്ദ്ധ സംഘമാണ് മോഹന്‍ലാലിനെ പരിശീലിപ്പിക്കാന്‍ എത്തുന്നത്. ഫ്രാന്‍സില്‍ നിന്നുള്ള സംഘമാണ് മോഹന്‍ലാലിന് പരിശീനം നല്‍കുന്നത്. ഒരു മാസത്തോളം മോഹന്‍ലാല്‍ പരിശീലന മുറകള്‍ അഭ്യസിക്കും. വാരണാസിയിലായിരുന്നു സിനിമയുടെ ആദ്യ ചിത്രീകരണം പിന്നീടു മാണിക്കന്റെ 65-വയസ്സിലെ കാലഘട്ടം ചിത്രീകരിക്കാനായി ഒടിയന് പാലക്കാട്ടേക്ക് ഷിഫ്റ്റ് ചെയ്തിരുന്നു. പീറ്റര്‍ ഹെയ്നാണ് ചിത്രത്തിലെ വേറിട്ട ആക്ഷന്‍ രംഗങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Post Your Comments