
സെന്‍സര്‍ ബോര്‍ഡിന്‍റെ വിലക്കിനെ തുടര്‍ന്ന് വിജയ് നായകനായി എത്തിയ മെര്‍സലിന്റെ തെലുങ്ക് പതിപ്പ് വൈകും. 27-നു റിലീസ് ചെയ്യേണ്ടിയിരുന്ന മെര്‍സലിന്റെ തെലുങ്ക് പതിപ്പ് ആയ അദിരിന്ദിയുടെ റിലീസ് ആണ് നീട്ടിവെച്ചത്. ജി എസ് ടി യെ സംബന്ധിച്ചുള്ള പരാമർശങ്ങൾ ചിത്രത്തിലുള്ളതിനാലാണ് ചിത്രത്തിന്റെ റിലീസിംഗിൽ തടസങ്ങൾ നേരിടുന്നത് എന്നാണ് റിപ്പോർട്ടുകൾ.ചിത്രത്തിന്റെ നിർമാതാവായ അദിതി രവീന്ദ്രനാഥ് ട്വിറ്ററിലൂടെയാണ് ചിത്രത്തിന്റെ റിലീസ് മാറ്റിയ വിവരം പ്രേക്ഷകരെ അറിയിച്ചത്.
Post Your Comments