തെന്നിന്ത്യയിലെ ലേഡീ സൂപ്പര്‍ താരമാണ് അനുഷ്ക. ബാഹുബലിയിലെ ദേവസേനയുടെ കഥാപാത്രമാണ് അനുഷ്കയെ പ്രേക്ഷകരുടെ പ്രിയതാരമാക്കിയത്. ബാഹുബലിയ്ക്ക് ശേഷം അനുഷ്കയെ തേടിയെത്തുന്ന വേഷങ്ങളും ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. ‘ഭാഗ്മതി’ എന്ന പുതിയ ചിത്രത്തില്‍ ഡബിള്‍ റോളിലാണ് അനുഷ്കയുടെ വരവ്. ഒട്ടേറെ അഭിനയ മൂഹൂര്‍ത്തങ്ങളാല്‍ സമ്പന്നമായ ഈ കഥാപാത്രം അനുഷ്കയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.
അനുഷ്കയുടെ പിറന്നാള്‍ ദിനമായ നവംബര്‍ ഏഴിന് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിടുമെന്നാണ് പുതിയ വിവരം. അടുത്ത വര്‍ഷം റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തില്‍ ജയറാമും, ഉണ്ണി മുകുന്ദനും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലുണ്ടാകും.
Post Your Comments