Latest NewsMollywoodNEWS

‘ഞാനൊരു അമ്മയാണ് എന്ന് പറഞ്ഞപ്പോള്‍ നിനക്ക് കുഞ്ഞുണ്ടെങ്കില്‍ വീട്ടിലിരിക്കണം എന്നായിരുന്നു അയാളുടെ മറുപടി ‘ : ലക്ഷ്മി പ്രിയ

സംവിധായകനെ അസഭ്യം പറഞ്ഞെന്ന ആരോപണവുമായി സംവിധായകന്‍ പ്രസാദ് നൂറനാടാണ് നടി ലക്ഷ്മി പ്രിയയ്ക്കെതിരെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു . ഇക്കാര്യത്തില്‍ വിശദീകരണം നൽകുകയാണ് നടി ലക്ഷ്മി പ്രിയ.

ലക്ഷ്മി പ്രിയയുടെ മറുപടി:

വളരെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഒരു കുഞ്ഞുണ്ടായത്.കുഞ്ഞിന് ശ്വാസതടസ്സം സംബന്ധമായ പ്രശ്നങ്ങളുണ്ട്. സംവിധായകൻ നിർബന്ധിച്ചതുകൊണ്ടു മാത്രമാണ് താൻ അഭിനയിക്കാനെത്തിയത് .
രാവിലെ എട്ടുമുതല്‍ ഒമ്പതുവരെയാണ് ഷെഡ്യൂള്‍. സാധാരണ കൂടെ അഭിനയിക്കുന്ന ആര്‍ട്ടിസ്റ്റുകളെയൊക്കെ അവരുടെ വീട്ടിലും റൂമിലും എത്തിച്ചതിനുശേഷമാണ് എന്നെ കൊണ്ടുവിടാറുള്ളത്. അതിലൊന്നും ഒരിക്കലും പരാതി പറഞ്ഞിട്ടില്ല.

സംഭവം നടക്കുന്നതിന് തലേദിവസം മോള്‍ക്ക് നല്ല സുഖമില്ലായിരുന്നു. പനിയും ചര്‍ദ്ദിയുമൊക്കെയുണ്ടായിരുന്നു. എന്നിട്ടും പിറ്റേന്ന് ഞാന്‍ ലൊക്കേഷനിലെത്തി. കൂടെയുണ്ടായിരുന്ന രണ്ട് ആര്‍ട്ടിസ്റ്റുകള്‍ക്ക് അടുത്ത ഷെഡ്യൂളില്‍ എത്താന്‍ കഴിയില്ലെന്നു പറഞ്ഞതിനാല്‍ ഷൂട്ടിങ് നീണ്ടു.
തിരിച്ചു റൂമിൽ എത്തിയപ്പോൾ ഫോണിൽ ഒരുപാടു മിസ്സ് കോൾ കണ്ടു വീട്ടിൽ വിളിച്ചിട്ട് കിട്ടിയതുമില്ല അങ്ങനെ വീട്ടിലേക്ക് പോകാൻ അനുവാദം വാങ്ങാൻ ദിലീപ് എന്നാരാളോട് ആവശ്യപ്പെട്ടു.

ദിലീപ് കാര്യം അറിയിച്ചപ്പോൾ ആര്‍ട്ടിസ്റ്റുകളെ കൊണ്ടുവിട്ടു പോയാല്‍ പോരേയെന്ന് അയാള്‍ ചോദിച്ചു. ഞാന്‍ കാര്യം വിശദീകരിച്ചു. ഓട്ടോയോ ടൂവീലറോ അറൈഞ്ച് ചെയ്തു തന്നാല്‍ മതിയെന്നും പറഞ്ഞു.എന്നാല്‍ അയാള്‍ അതൊന്നും ചെവിക്കൊണ്ടില്ല. എന്റെ വിഷമം മനസിലാക്കാനേ ശ്രമിച്ചില്ല. കണ്ടുനിന്നവരും എനിക്കുവേണ്ടി സംസാരിച്ചു. അവരെ കൊണ്ട് വിട്ടോളൂ, ഞങ്ങള്‍ എന്നിട്ട് പൊയ്ക്കോളാം എന്നു പറഞ്ഞു. എന്നിട്ടും അയാള്‍ ചെവിക്കൊണ്ടില്ല. ഞാനൊരു അമ്മയാണ് എന്ന് പറഞ്ഞപ്പോള്‍ നിനക്ക് കുഞ്ഞുണ്ടെങ്കില്‍ നീ വീട്ടിലിരിക്കണം എന്നായിരുന്നു പ്രസാദിന്റെ മറുപടി.’

shortlink

Related Articles

Post Your Comments


Back to top button