
അഭിഷേകിനൊപ്പം അഭിനയിക്കുന്നതില്‍ ഐശ്വര്യ റായ് വിസമ്മതം പ്രകടിപ്പിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത്തരം ഗോസിപ്പ് വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്നു സംവിധായകന് ശൈലേഷ് ആര് സിംഗ് പറയുന്നു. ശൈലേഷ് എന്ന സംവിധായകന്റെ ചിത്രവുമായി ബന്ധപ്പെട്ടാണ് ഇത്തരമൊരു വാര്‍ത്ത പ്രചരിച്ചത്.
തന്റെ പുതിയ സിനിമയുടെ കഥ കേള്‍ക്കാന്‍ ഐശ്വര്യ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും . വൈകാതെ തന്നെ ഐശ്വര്യയോട് ചിത്രത്തിന്റെ കഥ പറയുമെന്നും ശൈലേഷ് വ്യക്തമാക്കി.
അഭിഷേകുമായി ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹം നേരത്തെ ഉണ്ടായിരുന്നു. ഇപ്പോഴാണ് നല്ല ഒരു സിനിമ ചെയ്യാന്‍ അവസരം ഒത്തുവന്നത്. അഭിഷേക് എന്ന താരത്തെ അല്ല മറിച്ച് കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് ആണ് പ്രാധാന്യം നല്‍കുന്നതെന്നും ശൈലേഷ് സിംഗ് പ്രതികരിച്ചു.
Post Your Comments