വിജയ് മൂന്നുവേഷത്തില്‍ എത്തിയ ചിത്രം മെര്‍സല്‍ വന്‍ വിവാദത്തില്‍ ആയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്ന ചിത്രത്തിന്റെ പ്രസര്ഷനാനുമതി പിന്വളിക്കനമെന്നും മെര്‍സലിന് നല്കിയ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി.
ജി.എസ്.ടി.യെക്കുറിച്ചുള്ള നായകന്റെ ഡയലോഗിന്റെ പേരില്‍ റിലീസ് മുതല്‍ വിവാദത്തിലാണ് ചിത്രം. കേന്ദ്ര സര്‍ക്കാരിന്റെ പരിഷ്കാരങ്ങളെ പരിഹസിക്കുന്ന രംഗങ്ങള്‍ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. തമിഴ്നാട് ഘടകം രംഗത്ത് എത്തിയിരുന്നു. തുടര്‍ന്ന് വിമര്‍ശനം വര്‍ഗ്ഗീയ തലത്തില്‍ മാറുകയും ചെയ്തു. ഈസന്ദര്‍ഭത്തില്‍ ചിത്രത്തിനെതിരെ പൊതുതാത്പര്യ ഹര്‍ജിയുമായി അഡ്വ. എ. അശ്വത്ഥമന് മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
അതൊരു സിനിമ മാത്രമാണ്. അല്ലാതെ യഥാര്‍ഥ സംഭവമൊന്നുമല്ലെന്ന് അഡ്വ. എ. അശ്വത്ഥമന് നല്കിയ പൊതുതത്പര്യ ഹര്‍ജി തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചു.
ഇന്ത്യയെ കുറിച്ചും കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ചരക്ക് സേവന നികുതിയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന രംഗങ്ങളുണ്ടെന്നും കാണിച്ചാണ് അശ്വത്മന് ഹര്‍ജി നല്‍കിയത്.
Post Your Comments