
ബാഹുബലി എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന നടനാണ് പ്രഭാസ്. തെലുങ്കില്‍ മാത്രമല്ല, ഇന്ത്യ മുഴുവന്‍ ആരാധകരെ സൃഷ്ടിക്കാന്‍ പ്രഭാസിന് ആ ചിത്രം കൊണ്ട് സാധിച്ചു. ബാഹുബലിയുടെ വന്‍ വിജയത്തിന് ശേഷം നിരവധി അവസരങ്ങളാണ് ബോളിവുഡില്‍ നിന്നും പ്രഭാസിനെ തേടിയെത്തിയത്.
ബാഹുബലിയുടെ ഹിന്ദി പതിപ്പിന്റെ വിതരണാവകാശം സ്വന്തമാക്കിയ കരണ്‍ ജോഹര്‍ പ്രഭാസിനെ ബോളിവുഡിൽ എത്തിക്കുമെന്നായിരുന്നു ആരാധകർ കരുതിയത്.എന്നാൽ ആ പ്രതീക്ഷകൾ അസ്തമിച്ചു. പ്രതിഫലമായി പ്രഭാസ് 20 കോടി ആവശ്യപ്പെട്ടതാണ് പ്രൊജക്ട് ഉപേക്ഷിക്കാന്‍ കാരണമായതെന്നാണ് ദേശീയ മാധ്യമമായ ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നത്. തെലുങ്കില്‍ പ്രഭാസിന് ആഗ്രഹിക്കുന്ന തുക ചോദിച്ച് വാങ്ങാം, എന്നാല്‍ ബോളിവുഡില്‍ അത്രയും പ്രതീക്ഷിക്കുന്നത് അവിശ്വസനീയമെന്നാണ് റിപ്പോര്‍ട്ട്.
രജനികാന്ത് ഉള്‍പ്പെടെ തെന്നിന്ത്യയിലെ ഒരു അഭിനേതാവും ബോളിവുഡിലെത്തി അത്രയും വലിയ കച്ചവടത്തിന് മുതിര്‍ന്നിട്ടില്ലെന്ന് കരണ്‍ ജോഹര്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ബാഹുബലിക്ക് ശേഷം പ്രഭാസിനെ ബോളിവുഡിലേക്ക് ക്ഷണിക്കാന്‍ കരണ്‍ ജോഹറിന് ഏറെ താല്പര്യമുണ്ടായിരുന്നു. എന്നാല്‍ പ്രഭാസ് പ്രതിഫലം കൂടുതല്‍ ചോദിച്ചതാണ് പ്രശ്നമായത്. കൂടാതെ കരണ്‍ ജോഹറിന്റെ പുതിയ ട്വിറ്റർ പോസ്റ്റിൽ ഇ കാര്യങ്ങൾ പറയാതെ പറയുന്നുണ്ട്.
Post Your Comments