ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യ മുഴുവൻ ആരാധകരെ സൃഷ്‌ടിച്ച ബോളിവുഡ് സുന്ദരിയാണ് സണ്ണി ലിയോൺ. സോഷ്യല്‍ മീഡിയയിലും സജ്ജീവമായ സണ്ണിക്ക് പല തിക്തമായ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. അങ്ങനെ ഉണ്ടായ ഒരു അനുഭവം താരം കഴിഞ്ഞ ദിവസം ആരാധകരോട് പങ്കുവെച്ചു.
‘ആരോ ഒരാള്‍ എന്നെ ഭീഷണിപ്പെടുത്തിയിരുന്നു, എന്‍റെ വീട്ടില്‍ വരുമെന്നും വീട് നശിപ്പിക്കുമെന്നും അയാള്‍ എന്നെ ഭീഷണിപ്പെടുത്തി. ആ സമയത്ത് ഡാനിയല്‍ വിദേശത്തായിരുന്നു. ഞാന്‍ ശരിക്കും പേടിച്ചു. കാരണം അന്ന് താന്‍ തനിച്ചായിരുന്നു താമസിച്ചിരുന്നത്. ഒരു ദിവസം വീടിന് പുറത്ത് ചില ശബ്ദങ്ങള്‍ കേട്ടു. കയ്യില്‍ കത്തിയുമായി വാതിലിന്‍റെ അടുത്തേക്ക് പോയി. അപ്പോഴേക്കും വാതിലില്‍ ഒരാള്‍ ശക്തമായി അടിക്കാന്‍ തുടങ്ങി. അയാള്‍ക്കൊപ്പം ട്വിറ്റര്‍ ഫോളോവേഴ്സും എത്തിയിരുന്നു. ഇത് എന്നേ ഭയപ്പെടുത്തിയിരുന്നു. പിന്നീട് ഞങ്ങള്‍ ആ വീട് മാറുകയും ചെയ്തു. എന്നാലും ഇപ്പോഴും ഈ സംഭവം എന്നെ ഭയപ്പെടുത്തുന്നുണ്ടെ’ന്നും സണ്ണി പറഞ്ഞു. ഇതിന് ശേഷം വീടുകള്‍ക്ക് ചുറ്റും ക്യാമറകള്‍ ഘടിപ്പിച്ചതായും താരം പറഞ്ഞു.
സമൂഹമാധ്യമങ്ങളിലെ ഭീഷണികള്‍ രാജ്യത്തിന് വലിയ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. നിരവധി ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇത്തരം സംഭവത്തില്‍ പെട്ട് നിരാശരാകാറുണ്ടെന്നും ഇത് ആത്മഹത്യക്ക് കാരണമാകാറുണ്ടെന്നും താരം പറഞ്ഞു. പിന്തുണയാണ് ഇവര്‍ക്ക് ആശ്വാസം നല്‍കുന്നതെന്നും സണ്ണി പറഞ്ഞു.
Post Your Comments