ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധയാകർഷിച്ച നടിയാണ് മാലാ പാർവതി.ദുൽഖർ , കുഞ്ചാക്കോ ബോബൻ, ടോവിനോ തുടങ്ങിയ യുവ താരങ്ങളുടെ അമ്മയായി വേഷമിട്ട പാർവതി ഇപ്പോൾ പുതിയ ചിത്രത്തിനായുള്ള തയ്യാറെടുപ്പികളിലാണ്.
അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ പ്രധാപ്പെട്ട ഒരു കഥാപാത്രത്തെ പാർവതി അവതരിപ്പിക്കുന്നു.സംവിധായകയുടെ നിർദ്ദേശപ്രകാരം കഥാപാത്രത്തിന് വേണ്ടി മെലിയാനുള്ള ശ്രമത്തിലാണ് പാർവതി.അതിനു വേണ്ടി ആഹാരം കുറച്ചു വ്യയാമം ചെയ്തു തുടങ്ങി.ശരീരം മെലിഞ്ഞു തുടങ്ങിയപ്പോൾ ആത്മവിശ്വാസം വർദ്ധിച്ചെന്നും താരം പറയുന്നു.
Post Your Comments