
മലയാളികളുടെ സ്വന്തം സൂപ്പർ സ്റ്റാർ മോഹൻലാലിന്‍റെ ‘വില്ലൻ’ ഇന്നു പുറത്തിറങ്ങി. റീലിസ് ദിവസം തന്നെ ആരാധന മൂത്ത് ചിത്രം മൊബൈലിൽ പകർത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ചെമ്പന്തൊട്ടി സ്വദേശിയാണു കണ്ണൂർ സവിത തിയറ്ററിൽ നിന്ന് ഇന്നു രാവിലെ പിടിയിലായത്.
വിതരണക്കാർ പൊലീസിലേൽപ്പിച്ച യുവാവിനെ ടൗൺ സ്റ്റേഷനിൽ വിശദമായി ചോദ്യം ചെയ്തു. പടത്തിന്‍റെ ടൈറ്റിൽ ഉൾപ്പെടെ കഷ്ടിച്ച് ഒന്നര മിനിറ്റ് ദൃശ്യങ്ങൾ മാത്രമാണു യുവാവിന്‍റെ മൊബൈലിൽ നിന്നു പൊലീസിനു കണ്ടെത്താനായത്.മാത്രമല്ല, മോഹൻലാലിന്‍റെ കടുത്ത ആരാധകനാണു യുവാവ് എന്നും പൊലീസിനു ബോധ്യപ്പെട്ടു. മോഹൻലാലിന്‍റെ എല്ലാ പടങ്ങളും ആദ്യദിവസം ആദ്യഷോ കാണുന്നതാണു ശീലം. അതിനു വേണ്ടി എന്തു വില കൊടുത്തും ടിക്കറ്റ് ബ്ലാക്കിലും കാണാറുണ്ട്.
തുടര്‍ന്ന്‍ ടൗൺ പൊലീസ് ‘വില്ല’ന്‍റെ സംവിധായകൻ ബി ഉണ്ണി കൃഷ്ണനുമായി ഫോണിൽ ബന്ധപ്പെട്ടു .യുവാവ് വില്ലനല്ല, ആരാധന മൂത്താണ് ഇതു സംഭവിച്ചതെന്ന് തിരുവനന്തപുരത്ത് സിനിമ കണ്ടുകൊണ്ടിരുന്ന മോഹൻലാലിനെ സംവിധായകൻ അറിയിച്ചു തുടർന്ന് നിർമ്മാതാവും മോഹൻലാലും പരാതിയില്ലെന്ന് പോലീസിനെ അറിയിക്കുകയും ചെയ്തു .
Post Your Comments