മനോജ് കെ ജയന്റെയും മുന്‍ ഭാര്യ നടി ഉര്‍വശിയുടെയും മകളാണ് തേജാ ലക്ഷ്മി. ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളേജില്‍ പഠിക്കുകയാണ് തേജ. മകള്‍ സിനിമയിലേക്ക് വരുമോ എന്നതിനെക്കുറിച്ച് മനോജ് കെ ജയന്‍ പറയുന്നു.
താനും ഉര്‍വശിയും സിനിമാക്കാരാണ്. മോളുടെ ജീനിലും സ്വാഭാവികമായും അതുണ്ടാകും. നടിയാകണമെന്നാണ് ആഗ്രഹമെങ്കില്‍ സന്തോഷമാണെന്നു മനോജ് പറയുന്നു. ”അഭിനയത്തില്‍ മകള്‍ താത്പര്യം കാണിക്കാറുണ്ട്. സ്കൂളില്‍ എല്ലാ പരിപാടികളിലും പങ്കെടുക്കാറുണ്ട്. മോളെ അഭിനയിപ്പിക്കുമോ എന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ പഠിത്തത്തിനാണ് പ്രാധാന്യം. സിനിമ മേഖല മോശം മേഖലയാണെന്ന ചിന്ത എനിക്കില്ല അതുകൊണ്ട് തന്നെ പൂര്‍ണ്ണ സമ്മതത്തോടെ തന്നെ മകള്‍ ആഗ്രഹിച്ചാല്‍ സിനിമയിലേക്ക് അയക്കുമെന്നും” മനോജ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
Post Your Comments