വളരെ നാളത്തെ ഗോസിപ്പുകൾക്ക് ശേഷമാണ് ബോളിവുഡ് നടി ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന വാര്‍ത്ത സ്ഥിരീകരിച്ചത്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ഇഷാന് ഖട്ടറിനൊപ്പം ജാന്‍വി അരങ്ങേറുന്നു എന്നായിരുന്നു വാര്‍ത്തകള്‍.
എന്നാൽ ദിവസങ്ങൾ കടന്നുപോയിട്ടും സംവിധായകന് കരണ്‍ ജോഹര്‍ ചിത്രത്തെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയിട്ടില്ല. കുറേ നാളായി ആ പ്രഖ്യാപനത്തിന് വേണ്ടി കാത്തിരിക്കുകയാണ് ജാന്‍വി.
കാത്തിരിപ്പിനൊടുവിൽ അമ്മ ശ്രീദേവിയോട് ജാൻവി കാര്യം പറഞ്ഞു. ഇക്കാര്യം കരണുമായി സംസാരിക്കണം എന്നാവശ്യപ്പെട്ടു. ദീപാവലി ആഘോഷത്തില്‍ കരണിനെ കണ്ടപ്പോള്‍ ശ്രീദേവി ജാന്‍വിയുടെ അരങ്ങേറ്റ ചിത്രത്തെ കുറിച്ച് നേരിട്ട് സംസാരിച്ചു.
സിനിമയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ പൂര്‍ത്തിയാക്കിയ ശേഷം പ്രഖ്യാപിയ്ക്കാനായി കാത്തിരിയ്ക്കുകയാണെന്നാണ് കരണ്‍ ശ്രീദേവിയോട് പറഞ്ഞത്. അധികം വൈകാതെ പ്രഖ്യാപനം ഉണ്ടാവുമെന്നും ഉറപ്പും നല്കി.
Post Your Comments