ഓരോ സിനിമ പ്രേമികളെയും അതിശയിപ്പിക്കുന്ന ചിലതുണ്ടാവാറുണ്ട് ഓരോ ഐ വി ശശി ചിത്രങ്ങളിലും.അങ്ങനെയൊരു ചിത്രത്തെക്കുറിച്ച് ,ചിത്ര രംഗത്തെക്കുറിച്ച് ഐ വി ശശിയെന്ന സംവിധായകന്റെ മായാജാലത്തെ കുറിച്ച് പറയുകയാണ് തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ്.
സഞ്ജയെയും ബോബിയെയും വിസ്മയിപ്പിച്ച ഒരു ഐ വി ശശി ചിത്രമായിരുന്നു ‘ആവനാഴി’. ഈ ചിത്രത്തിൽ മമ്മൂട്ടി തിക്കുറിശ്ശി സുകുമാരന്റെ ശാപ വചനങ്ങളോട് പ്രതികരിക്കുന്ന ഒരു രംഗമുണ്ട്.‘ അവനെ ചുട്ടതും കരിച്ചതും കയത്തിൽ തള്ളിയിട്ടതും ഞാനല്ല, ഞാനല്ല, ഞാനല്ല’ ഈ രംഗത്തിന്റെ എഡിറ്റിങ് ചെയ്ത രീതിയാണ് സഞ്ജയേയും ബോബിയേയും സ്കൂൾകാലം മുതൽ ഇന്നോളം അത്ഭുതപ്പെടുത്തിയിട്ടുള്ളത്.
രണ്ട് വർഷങ്ങൾക്കു മുൻപ് ഐ വി ശശിയെന്ന ആ മാന്ത്രികനെ നേരിൽ കണ്ടപ്പോൾ കൗതുകം സഹിക്ക വയ്യാതെ അവരത് ചോദിക്കുകയും ചെയ്തു.ഒരു കാരംസ് ബോർഡിലെ സ്ട്രൈക്കറിന്റെ വൃത്താകാരമായ സഞ്ചാരപഥത്തിൽ നിന്നുമാണ് ആ രംഗത്തിന്റെ ആശയം ഐ വി ശശിയുടെ മനസിലെത്തിയത്. അത്രമാത്രം നിരീക്ഷണ പാടവും, നിരീക്ഷണത്തിലൂടെ ഗ്രഹിച്ചത് സിനിമയുമായി ബന്ധിപ്പിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു എന്നത് തന്നെ അതിശയിപ്പിക്കുന്ന ഒരു വസ്തുതയാണെന്ന് ബോബിയും സഞ്ജയും പറയുന്നു.
Post Your Comments