
മലയാളത്തിന്റെ പ്രിയ താരം സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് നായകനാകുന്ന രണ്ടാമത്തെ ചിത്രമാണ് ‘പപ്പു’. ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ബാക്ക് വാട്ടര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജയലാല്‍ മേനോനാണ് നിര്‍മ്മിക്കുന്നത്.
ജൂലൈയില്‍ 23 നു പാലക്കാട് കൊല്ലങ്കോടും പരിസരങ്ങളിലുമായി ‘പപ്പു’വിന്റെ ചിത്രീകരണം തുടങ്ങി.35 ദിവസമാണ് ഷൂട്ടിംഗ് നിശ്ചയിച്ചത്. എന്നാൽ ചിത്രീകരണം മൂന്ന് മാസത്തോളം നീണ്ടു.ഇതുവരെ ചിത്രം പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല.എന്നാല്‍ സിനിമ ഇന്‍ഡസ്ട്രിയിലുള്ള പലരും നിര്‍മാതാവിന്റെ അനാസ്ഥയാണ് ഇതിന് കാരണമായി പറയുന്നത്.പപ്പു പൂര്‍ത്തിയാകുന്നതിനു മുമ്പ് മറ്റൊരു ബിഗ് ബജറ്റ് ചിത്രം ഇതിനിടയില്‍ ജയലാല്‍ മേനോന് അനൗണ്‍സ് ചെയ്തു എന്നാണ് റിപ്പോര്‍ട്ട്.
Post Your Comments