ലോകത്തെ ഞെട്ടിച്ച ആ കൊലപാതകം നടന്നിട്ട് എഴുപത് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. 22 വയസ്സ് മാത്രം പ്രായമുണ്ടായിരുന്നു, നടിയാവാന്‍ കൊതിച്ചിരുന്ന എലിസബത്ത് ഷോര്‍ട്ട് എന്ന സുന്ദരിയെ ലോകം ഇന്നുവരെ കണ്ടതില്‍ വച്ച് ഏറ്റവും ക്രൂരമായിട്ടാണ് കൊല ചെയ്തത് .ചരിത്രത്തില്‍ അത് ബ്ലാക്ക് ഡാലിയ എന്ന് രേഖപ്പെടുത്തപ്പെട്ടു.
1924 ല്‍ ബോസ്റ്റണില്‍ ആയിരുന്നു എലിസബത്ത് ഷോര്‍ട്ടിന്റെ ജനനം. മിയാമിയില്‍ ആയിരുന്നു താമസം. എന്നാല്‍ 22-ാം വയസ്സില്‍ എലിസബത്ത് അതിക്രൂരമായി കൊല ചെയ്യപ്പെട്ടു.1947. ജനുവരി 14 ന് ലോസ് ആഞ്ജലീസിലെ ലീമെര്‍ട്ട് പാര്ക്കിന് സമീപമാണ് എലിസബത്തിന്റെ മൃതദേഹം കണ്ടെത്തിയത്. പറഞ്ഞറിയിക്കാന്‍ പറ്റാത്ത വിധം നശിപ്പിക്കപ്പെട്ടതായിരുന്നു ആ ശരീരം.കത്തികൊണ്ട് മുറിച്ചും വെട്ടിയും വികൃതമാക്കപ്പെട്ട നിലയില്‍ പൂര്‍ണ്ണമായും നഗ്നമായിരുന്നു ശവശരീരം.
എഴുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ആ കൊലപാതകത്തിന്റെ ചുരുളഴിയുകയാണ് ഇപ്പോള്‍. ബ്രിട്ടീഷ് എഴുത്തുകാരനായ പ്യൂ ഇറ്റ്വെല്‍ ആണ് തന്റെ പുസ്തകത്തിലൂടെ ആ രഹസ്യം പുറത്തുവിടുന്നത്.
Post Your Comments