പ്രേക്ഷകരെല്ലാം ആവേശത്തോടെ കാണാന്‍ കാത്തിരിക്കുന്ന ചിത്രമാണ് ശങ്കര്‍- രജനീകാന്ത് ടീമിന്റെ ‘യന്തിരന് 2’. പതിനഞ്ച് ഭാഷകളിലായി പ്രദര്‍ശനത്തിനെത്തുന്ന ചിത്രം ആദ്യ ഭാഗത്തിന്റെ ഇരട്ടി തുക മുടക്കിയാണ് നിര്‍മ്മിക്കുന്നത്. ലോക സിനിമയിലെ മികച്ച സാങ്കേതിക പ്രവര്‍ത്തകര്‍ യന്തിരന്റെ ടെക്നിക്കല്‍ പെര്ഫക്ഷന് ചുക്കാന്‍ പിടിക്കും. ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റുകൾ സീ ടി വി 110 കോടി രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു. ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റുകൾ വിറ്റു പോയതും റെക്കോർഡ് തുകയ്ക്കാണ്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ദുബായിലെ ബുര്‍ജ്ജ് ഖലീഫയില്‍ വച്ചാണ് നടക്കുന്നത്. റിലീസിന് മുന്‍പേ അത്ഭുതമായി മാറുന്ന യന്തിരന് 2-വില്‍ എന്തൊക്കെ വിസ്മയങ്ങളാകും ശങ്കര്‍ ഒളിപ്പിച്ചിട്ടുണ്ടാകുക? എന്ന ചര്‍ച്ചയിലാണ് ലോകമെങ്ങുമുള്ള സിനിമാ പ്രേമികള്‍. 2. 3ഡി ഫോർമാറ്റിൽ ചിത്രം പുറത്തിറങ്ങും.
Post Your Comments