CinemaGeneralMollywoodNEWS

ഐ.വി ശശിയുടെ വിയോഗത്തില്‍ കണ്ണീര്‍ പൊഴിക്കുന്നവര്‍ക്കെതിരെ വിനയന്‍

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ്‌ മേക്കര്‍ ഐ.വി ശശിയുടെ വിയോഗത്തില്‍ കണ്ണീര്‍ പൊഴിക്കുന്നവരെ വിമര്‍ശിച്ച് സംവിധായകന്‍ വിനയന്‍. ഒരു സുഹൃത്തിന്റെ കുറിപ്പ് കടമെടുത്തു കൊണ്ടായിരുന്നു വിനയന്‍ തന്‍റെ പ്രതികരണം അറിയിച്ചത്.

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

സിനിമയൊന്നും ചെയ്യാതെ ഏകദേശം എട്ടുവർഷത്തോളം നൂറ്റിയൻപതോളം സിനിമകൾ ചെയ്തസംവിധായകൻ I.V Sasi ഇവിടെ ഉണ്ടായിരുന്നു.അന്ന് സിനിമാലോകം മാദ്ധ്യമലോകം അദ്ദേഹത്തിനൊരു കരുതൽ നൽകിയിരുന്നെങ്കിൽ…, ഇന്ന് വാവിട്ടുകരയുന്ന പ്രഗത്ഭർ ഒന്ന് സപ്പോർട്ട് ചെയ്തിരുന്നെങ്കിൽ ഒരു പത്മ അവാർഡെങ്കിലും വർഷം പത്തിലധികം സിനിമചെയ്ത സംവിധായകനെ തേടിയെത്തിയേനെ. മരണം കൈപ്പിടിയിലൊതുക്കിയാൽ വിശേഷണങ്ങളും വിവരണങ്ങളും കൊണ്ട് വീർപ്പുമുട്ടിക്കുന്നവർ തന്നെയാണ് അർഹിച്ച അംഗീകാരങ്ങൾ നൽകാതെ യാത്രയയക്കുന്നതും. കാളിങ് ബെല്ലടിക്കുമ്പോൾ ഇനി സീമാചേച്ചി കതക്‌തുറന്നുകൊണ്ട് ചിരിമാഞ്ഞ മുഖത്തോടെ പറയും “ശശിയേട്ടൻ സ്വർഗ്ഗത്തിലാ…”.
ഇനിയും പ്രതിഭകൾ ഒളിച്ചിരിക്കുന്നുണ്ടിവിടെ.. തമ്പിസാറിനെയും കെ .ജി . ജോർജിനെയും പോലുള്ളവർ. .. സിനിമയ്ക്ക് വേണ്ടി ജീവിതമുഴിഞ്ഞുവെച്ച പ്രഗത്ഭർ. അവരെ ജീവിച്ചിരിക്കുമ്പോൾ തന്നെ പരിഗണിക്കൂ.
ഇവരാണ് മാറ്റങ്ങൾ കൊണ്ടുവന്നത്.
ഇവർനിർത്തിയിടത്തുനിന്നാണ് നമ്മൾ തുടങ്ങിയിരിക്കുന്നത്.അത് മനസ്സിലാക്കാത്ത ഒരുപാട് സിനിമാക്കാർ ഇവിടുണ്ട്. മരണത്തിന്റെ കൈതൊട്ടാൽ പിന്നെ ആദരവ് വെറും കണ്ണുനീർത്തുള്ളി മാത്രമാവും.
ടെക്നോളജിവളരും മുന്നേ സിനിമയെ ചുമലിലേറ്റിയ ഈ കലാകാരന്മാരല്ലേ നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ നേടിയനക്ഷത്രങ്ങളെ സൃഷ്ടിച്ചത്.പലപ്പോഴും അര്ഹിക്കാത്തകരങ്ങളിലേയ്ക്ക് പുരസ്‌കാരങ്ങൾ നീങ്ങുന്നത് നോക്കിനിൽകുവാൻ മാത്രമാവരുത് ആ കലാകാരന്മാരുടെ ജന്മം. മലയാളത്തിൽ മാത്രമാണ് ഇങ്ങനെയൊരു അവഗണയും വിലയില്ലായ്മയും കൂടുതലായി കണ്ടുവരുന്നത്. ശ്രീ ഐ .വി ശശി എന്ന മഹാമേരുവിനോടുള്ള സകല ബഹുമാനത്തോടുകൂടിയും പറയുന്നു.അങ്ങയുടെ വിയോഗത്തിൽ അശ്രുപൊഴിക്കുന്ന ജീവിക്കുന്ന മേരുക്കളും നക്ഷത്രങ്ങളും ആണ് യഥാർത്ഥത്തിൽ *ശശി* ആയിരിക്കുന്നത്.
(ഒരു സുഹൃത്ത് അയച്ചുതന്ന ഈ കുറിപ്പ് നൂറു ശതമാനം ശരിയും സത്യസന്ധവും ആണന്നു തോന്നിയതിനാൽ ഇവിടെ പോസ്ററ് ചെയ്തതാണ്)..

shortlink

Related Articles

Post Your Comments


Back to top button