CinemaGeneralKollywoodNEWSWOODs

സിനിമയിലെത്താന്‍ കാരണമായ സൂപ്പര്‍സ്റ്റാര്‍ ആരെന്നു വ്യക്തമാക്കി തമന്ന

 

താന്‍ സിനിമയിലെത്താന്‍ കാരണമായ സൂപ്പര്‍സ്റ്റാര്‍ ആരെന്നു വ്യക്തമാക്കി തെന്നിന്ത്യന്‍ സുന്ദരി തമന്ന. സിനിമയിലേക്ക് എത്താന്‍ പ്രധാന കാരണം ബോളിവുഡ് നടന്‍ ഹൃത്വിക് റോഷനാണ്. ഹൃത്വിക്കിനെ നേരിട്ട് കാണുകയെന്നത് ദീര്‍ഘകാലമായുള്ള ആഗ്രഹമായിരുന്നുവെന്നും താരത്തിനൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്ത് തമന്ന പറയുന്നു. ഏറ്റവും ഇഷ്ടപ്പെട്ട ഒരു നായകന്‍ ആരെന്നു ചോദിച്ചാല്‍ ഹൃത്വിക് എന്നായിരിക്കും തന്റെ ഉത്തരമെന്നും തമന്ന പറഞ്ഞു.

യഷ് രാജ് സ്റ്റുഡിയോയിലെ റിഹേഴ്‌സലിനിടയ്ക്കാണ് തമന്ന ഹൃത്വിക്കിന്റെ കണ്ടത്. ഹൃത്വിക്കിനെ കണ്ടതിന്റെ ആവേശം തമന്ന ആരാധകരുമായി പങ്കുവയ്ക്കുകയായിരുന്നു. എനിക്ക് എപ്പോഴും പ്രചോദനമായിട്ടുള്ള താരമാണ് ഹൃത്വിക് റോഷന്‍. അദ്ദേഹത്തെ കണ്ടാണ് സിനിമാ ലോകത്തേക്ക് വരണമെന്ന് തോന്നിയതുതന്നെ. നൃത്തം ചെയ്യാന്‍ വലിയ താല്‍പ്പര്യമാണ്. ഹൃത്വിക്കിന്റെ ഡാന്‍സിനെ കുറിച്ച് പറയേണ്ടതില്ലല്ലോ?. അദ്ദേഹത്തിന്റെ നായികയാകാന്‍ അതിയായ ആഗ്രഹമുണ്ട്. സിനിമയോടുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണവും ആത്മാര്‍ത്ഥതയും എപ്പോഴും പ്രചോദനമാണ്- തമന്ന പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button