ബോളിവുഡിലെ എക്കാലത്തെയും മികച്ച റൊമാന്റിക് സിനിമകളില്‍ ഒന്നാണ് ജബ് വി മെറ്റ്. കരീന കപൂറിനെയും ഷാഹിദ് കപൂറിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഇംത്യാസ് അലി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ അണിയറയില്‍ നടന്നത് ഒരു പ്രണയ തകര്‍ച്ചയാണെന്ന് നടന് തരുണ്‍ രാജ് അറോറ വെളിപ്പെടുത്തുന്നു.
പൊതുവെ ഒരു ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ ചെന്നാല്‍ നായികയും നായകനും ക്യാമറയ്ക്ക് പിന്നിലും നല്ല സ്നേഹത്തോടെ പെരുമാറുന്നത് കാണാം. ചിരിയും കളിയും തമാശയുമൊക്കെ ഉണ്ടാവും. അത് പലപ്പോഴും ഓണ്‍സ്ക്രീനില്‍ സഹായിക്കും. എന്നാല്‍ ജബ് വി മെറ്റ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ഷാഹിദും കരീനയും ഒട്ടും സുഖകരമായ അവസ്ഥയില്‍ ആയിരുന്നില്ലയെന്നു കൂടെ അഭിനയിച്ച നടന് തരുണ്‍ രാജ് അറോറ വെളിപ്പെടുത്തുന്നു.
ബോളിവുഡിലെ പ്രണയങ്ങളില്‍ ഏറെ ആഘോഷിക്കപ്പെട്ട ഒന്നാണ് ഷാഹിദും കരീനയും തമ്മിലുള്ള ബന്ധം. ആ പ്രണയം അത്ര രഹസ്യവുമല്ലായിരുന്നു. എന്നാല്‍ ഇത്ര മനോഹരമായ ജബ് വി മെറ്റ് എന്ന റൊമാന്റിക് ചലച്ചിത്രം എടുക്കുമ്പോഴേക്കും താരജോഡികള്‍ പിരിഞ്ഞിരുന്നു. മാത്രമല്ല ഇവര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലുമായിരുന്നെന്ന് നടന് തരുണ്‍ രാജ് അറോറ പറയുന്നു. ജബ് വി മെറ്റില് അന്‍ഷുമാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് തരുണ്‍ രാജ് അറോറ.
ഇരുവരുടെയും പ്രണയം തകര്‍ന്ന് ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയില്‍ നില്ക്കുന്ന സമയമായിരുന്നു അത്. അതൊന്നും സിനിമയെ ബാധിച്ചിട്ടില്ലെങ്കിലും ഇരുവരും കുടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നു. ജബ് വി മെറ്റ് റിലീസായി പത്ത് വര്‍ഷം പിന്നിടുമ്ബോഴാണ് തരുണ്‍ ഇക്കാര്യം പറയുന്നത്.
Post Your Comments