സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ചു ധാരാളം വെളിപ്പെടുത്തലുകള്‍ വരുന്ന ഈ സന്ദര്ഭത്തില്‍ സിനിമാ മേഖലയില്‍ പേരിനും പ്രശസ്തിയ്ക്കും അവസരത്തിനുമായി നടിമാരോട് പ്രമുഖ താരങ്ങള്‍ക്കും ക്രിക്കറ്റ് താരങ്ങള്‍ക്കും ഒപ്പം ഡേറ്റിംഗ് ചെയ്യാന്‍ ഉപദേശം നല്‍കുന്നുവെന്ന് നടിയുടെ വെളിപ്പെടുത്തല്‍. ബോളിവുഡ് താരം റിച്ച ചദ്ദയാണ് പുതുമുഖ നായികമാര്‍ നേരിടുന്ന പുതിയ പ്രലോഭനം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. പ്രമുഖ താരങ്ങള്‍ക്കും ക്രിക്കറ്റ് താരങ്ങള്‍ക്കും ഒപ്പം ഡേറ്റിംഗ് ചെയ്താല്‍ മാത്രമേ ശ്രദ്ധിക്കപ്പെടു എന്നാണ് പറയുന്നത്. എല്ലാ പുതുമുഖ നടിമാര്‍ക്കും അത്തരത്തിലുള്ള ഉപദേശം ലഭിക്കാറുണ്ടെന്നും റിച്ച പറയുന്നു.
ഒരു പുതുമുഖ നടി എത്തിയാല്‍ അവരോട് ആദ്യം പറയുന്നത് ഏതെങ്കിലും പ്രമുഖ നടനുമായോ ക്രിക്കറ്റ് താരവുമായോ ഡേറ്റിംഗ് നടത്താനാണ്. പ്രശസ്തയാകുവാനുള്ള എളുപ്പ വഴി എന്ന നിലയ്ക്കാണ് ഇത്തരം ഉപദേശങ്ങള്‍ നല്‍കുന്നത്. നടിമാരുടെ പിആര്‍ ചെയ്യുന്നവരാണ് ഇത്തരം ആശയങ്ങളുമായി എത്തുന്നതെന്നും പെട്ടന്ന് മാധ്യമ ശ്രദ്ധ നേടാന്‍ ഇത് സാധിക്കുമെന്നും അവര്‍ ഉപദേശിക്കുന്നു. കൂടാതെ നടന്മാരുടേയും ക്രിക്കറ്റ് താരങ്ങളുടെ നമ്പറും ഇവര്‍ തന്നെ തരുമെന്നും റിച്ച പറയുന്നു.
താന്‍ സിനിമ ലോകത്തേക്ക് കടന്ന് വന്നപ്പോള്‍ പബ്ലിക് റിലേഷന്‍ ചെയ്യുന്ന ഒരാള്‍ തനിക്ക് ഒരു താരത്തിന്റെ നമ്പര്‍ തന്നിട്ട് അദ്ദേഹത്തിന് മെസേജ് അയക്കാനും അദ്ദേഹത്തിനൊപ്പം ഡേറ്റ് ചെയ്യാനും ആവശ്യപ്പെട്ടുവെന്ന് റിച്ച വെളിപ്പെടുത്തി. അദ്ദേഹം വിവാഹിതനായ ഒരു നടന്‍ ആയിരുന്നു. ഇത്തരം ബന്ധങ്ങളില്‍ താത്പര്യമില്ലെന്ന് അറിയിച്ച തനിക്ക് മറ്റൊരു ക്രിക്കറ്റ് താരത്തെ ബന്ധപ്പെടാനാണ് പി ആര്‍ ഉപദേശിച്ചതെന്നും റിച്ച പറയുന്നു.
റിച്ച നായികയായി എത്തുന്ന ജിയ ഓര്‍ ജിയ വെള്ളിയാഴ്ച തിയറ്ററിലേക്ക് എത്തുകയാണ്. ബ്ലു ഫോക്‌സ് മോഷന്‍ പിക്‌ച്ചേഴ്‌സ് വിതരണത്തിന് എത്തിക്കുന്ന ചിത്രവുമായി ബന്ധുപ്പെട്ടുള്ള പ്രമോഷന്‍ പരിപാടികള്‍ക്കിടെയാണ് റിച്ച ചദ്ദ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Post Your Comments