വീണ്ടും ഹാക്കര്‍മാര്‍ സജീവമാകുന്നു. നടിമാരുടെയും പ്രശസ്ത വ്യക്തികളുടേയും നഗ്നചിത്രങ്ങള്‍ ചോര്ന്നുവന്നു റിപ്പോര്‍ട്ട്. പ്രമുഖ പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക്കില്‍ എത്തിയ വ്യക്തികളുടെ ചിത്രങ്ങളാണ് ചോര്‍ന്നിരിക്കുന്നത്.
ലണ്ടനിലെ പ്രമുഖ പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക്കായ ലണ്ടന്‍ ബ്രിഡ്ജ് പ്ലാസ്റ്റിക് സര്‍ജ്ജറി കേന്ദ്രത്തില്‍ നിന്നാണ് ചിത്രങ്ങള്‍ ചോര്‍ന്നിരിക്കുന്നത്. സൗന്ദര്യ വര്‍ദ്ധനവിനായി എത്തുന്ന നടിമാര്‍ അടങ്ങുന്ന വ്യക്തികളുടെ പ്ലാസ്റ്റിക് ശസ്ത്രക്രിയയുടേയും ശസ്ത്രക്രിയക്ക് മുന്‍പും ശേഷവുമുള്ള ശരീരഭാഗങ്ങളും ചോര്‍ത്തിയ ചിത്രങ്ങളില്‍ ഉണ്ടെന്നു ഹാക്കര്‍മാര്‍ പറയുന്നു. ദ ഡാര്‍ക്ക് ഓവര്‍ലോര്‍ഡ് (ടിഡിഒ) ആണ് ഈ ചോര്‍ത്തലിന് പിന്നിലെന്ന്നിഗമനം. നേരത്തെ സ്കൂളുകളെയും മെഡിക്കല്‍ സെന്ററുകളെയുമൊക്കെ ലക്ഷ്യം വെച്ചിരുന്ന ഹാക്കര്‍മാരുടെ സംഘമാണിത്.
‘ചിത്രങ്ങള്‍ക്കൊപ്പം പേരുകളും മറ്റ് വിശദവിവരങ്ങളുമുണ്ട്. അതില്‍ രാജകുടുംബാംഗങ്ങളുമുണ്ട്’ ദ ഡാര്‍ക് ഓവര്‍ലോര്‍ഡിന്റെ പ്രതിനിധി ദ ഡെയ്ലി ബീസ്റ്റിനോടു വ്യക്തമാക്കി. ലോകപ്രശസ്തരായ പലരുടേയും ചിത്രങ്ങളും ചില രാജകുടുംബാംഗങ്ങളുടെ ചിത്രങ്ങളും തങ്ങളുടെ പക്കലുണ്ടെന്നാണ് ഇവരുടെ അവകാശവാദം. തങ്ങള്‍ക്ക് ലഭിച്ച രോഗികളുടെ പൂര്‍ണ്ണ പട്ടികയും അവരുടെ ചിത്രങ്ങളുമടക്കം പുറത്തുവിടുമെന്നാണ് ദ ഡാര്‍ക്ക് ഓവര്‍ലോര്‍ഡിന്റെ ഭീഷണി. അതേസമയം, ഏത് രാജകുടുംബാംഗങ്ങളുടെ ചിത്രങ്ങളാണ് പുറത്തായതെന്ന് വ്യക്തമല്ല.
ക്ലിനിക്കില്‍ വിവരങ്ങളും സ്വകാര്യ ചിത്രങ്ങളും ചോര്‍ന്ന വിവരം ലണ്ടന്‍ ബ്രിഡ്ജ് പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക് സ്ഥിരീകരിച്ചിട്ടുണ്ട്. ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസും ഹാക്കിങ് വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. ഒക്ടോബര്‍ 17നാണ് ഹാക്കര്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്തിയത്.
Post Your Comments