CinemaGeneralMollywoodNEWSWOODs

ഇത്തരം കഥകള്‍ കാരണം നിരവധി ആളുകള്‍ വേദനിക്കുന്നുണ്ട്; പാര്‍വതി

 

യുവതാരനിരയില്‍ ശ്രദ്ധേയയായ താരമാണ് പാര്‍വതി. മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാര്‍വതി സംമോഹികമായ പ്രശ്നങ്ങളില്‍ തന്റെ നിലപാട് തുറന്നു പറയുന്ന വ്യക്തികൂടിയാണ്. മലയാളത്തില്‍ നിന്ന് ഇപ്പോള്‍ പാര്‍വതി എത്തി നില്‍ക്കുന്നത് ബോളിവുഡിലാണ്.ആദ്യ ബോളിവുഡ് ചിത്രം റിലീസിനെത്തുന്നതിന്റെ തിരക്കിലാണ് മലയാളത്തിന്റെ പ്രിയതാരം പാര്‍വതി. തനൂജ ചന്ദ്രയുടെ ഖരീബ് ഖരീബ് സിംഗിളില്‍ ഇര്‍ഫാന്റെ നായികയായാണ് പാര്‍വതിയുടെ ബോളിവുഡ് രംഗപ്രവേശം.

പ്രണയത്തിനായി തിരയുമ്പോള്‍ സിനിമ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ പങ്കുവയ്ക്കുന്നത് സൗന്ദര്യമുള്ളവര്‍ക്ക് മാത്രം സംഭവിക്കുന്നതാണ് പ്രണയം എന്നാണു. എന്നാല്‍ ഇത് തെറ്റാണ്. എല്ലാ പ്രണയബന്ധങ്ങളും സന്തോഷം മാത്രം കരുതിവയ്ക്കുന്നവയല്ല. പ്രണയകഥകളുടെ ക്ലൈമാക്സ് വിവാഹത്തില്‍ എത്തിയില്ല എന്നതുകൊണ്ടുമാത്രം നിങ്ങളുടെ സ്നേഹം പൂര്‍ണ്ണമായിരുന്നില്ല എന്ന് അര്‍ത്ഥവുമില്ല, കാണാന്‍ ഭംഗിയുള്ള ആളുകള്‍ മാത്രമേ പ്രണയിക്കാന്‍ പാടുള്ളു എന്ന സിനിമാ സങ്കല്‍പം മാറണമെന്നും പാര്‍വതി പറയുന്നു.

ആളുകളുടെ സൗന്ദര്യവും ലൊക്കേഷന്റെ ഭംഗിയും റൊമാന്‍സുമായി യാതൊരു ബന്ധവുമില്ല. ഈ ധാരണയെയ്ക്കൊരു മാറ്റമാണ് ഞങ്ങളുടെ സിനിമയിലൂടെ ഉദ്ദേശിക്കുന്നത്. സൗന്ദര്യമുള്ളവര്‍ക്ക് മാത്രം സംഭവിക്കുന്നതാണ് പ്രണയം എന്ന് പ്രേക്ഷകരെ പറഞ്ഞു പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് തെറ്റാണ്. ഇത്തരത്തിലുള്ള ആഖ്യാനങ്ങള്‍ മാറ്റേണ്ട സമയം അതിക്രമിച്ചികഴിഞ്ഞു. നിരവധി ആളുകള്‍ ഇത്തരം കഥകള്‍ കാരണം വേദനിക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രെമോഷനുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പാര്‍വതി പറയുന്നു.

 

shortlink

Related Articles

Post Your Comments


Back to top button