BollywoodCinemaGeneralIndian CinemaLatest NewsNEWSWOODs

ആ നടനുമായുള്ള ബന്ധത്തില്‍ സംഭവിച്ചതിനെക്കുറിച്ച് നടി നീഹാരിക

 
 
ബോളിവുഡില്‍ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് നടന്‍ നവാസുദ്ധിന്‍ സിദ്ദിഖി . ബി ടൌണിലേ ചൂടന്‍ ചര്‍ച്ചാ വിഷയമായി നവാസുദ്ധിന്‍ സിദ്ദിഖിയും അദ്ദേഹത്തിന്‍റെ പുതിയ ആത്മകഥയിലെ തുറന്നു പറച്ചിലും,കുറ്റസമ്മതവും മാറിക്കഴിഞ്ഞു. ആന്‍ ഒര്‍ഡിനറി ലൈഫ് എന്ന ആത്മകഥയില്‍ ജീവിതത്തിലെ കൊച്ചു കുസൃതികള്‍ മുതല്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെക്കുന്ന വെളിപ്പെടുത്തലുകളും താരം നടത്തിയിരിക്കുന്നു. മിസ് ലൗവ്ലി എന്ന ചിത്രത്തിലെ സഹതാരവും മുന്‍ മിസ് ഇന്ത്യ സ്ഥാനാര്‍ത്ഥിയുമായ നിഹാരിക സിങുമായുണ്ടായിരുന്ന ബന്ധമാണ് നിലവിലെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്.
 
ഒരുമിച്ച്‌ അഭിനയിച്ചിരുന്ന അവസരത്തിലും, ശേഷവും തങ്ങള്‍ നല്ല അടുപ്പത്തിലായിരുന്നു. എന്നാല്‍ എല്ലാ പെണ്‍കുട്ടികളെയും പോലെ പ്രണായുതരമായ നിമിഷങ്ങള്‍ അവര്‍ ആഗ്രഹിച്ചപ്പോള്‍ തന്റെ ലക്ഷ്യം അവരുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുക എന്നതായിരുന്നു എന്നാണ് നവാസ് തന്റെ ആത്മകഥയില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. തന്നിലെ നീചനായ മനുഷ്യനെ തിരിച്ചറിഞ്ഞു നിഹാരിക ബന്ധം ഉപേക്ഷിക്കുകയായിരുന്നുവെന്നും നവാസ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
 
”നവാസുമായി തനിക്ക് ചെറിയ ഇടവേള മാത്രമാണ് ബന്ധമുണ്ടായിരുന്നതെന്നും. അത് കിടപ്പറ വരെ എത്തുന്ന തരത്തിലേക്ക് വളര്‍ന്നിട്ടില്ലെന്നും നിഹാരിക വ്യക്തമാക്കി. സിദ്ദിഖിയുടെ അവകാശവാദങ്ങള്‍ പുസ്തകം വിറ്റപോകാനുള്ള വെറും തന്ത്രങ്ങള്‍ മാത്രമാണ്. അദ്ദേഹം മികച്ച നടനാണെന്നും വീണ്ടും തെളിയിച്ചു” നിഹാരിക വിവാദങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button