‘എന്ന് നിന്റെ മൊയ്തീന്’ എന്ന ചിത്രത്തിന് ശേഷം ആര്.എസ് വിമല്‍ പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന ‘കര്ണ്ണന്’ ഉപേക്ഷിച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ചിത്രം ആദ്യം നിര്‍മ്മിക്കാനിരുന്ന വേണു കുന്നപ്പിള്ളി മമ്മൂട്ടിയുടെ ‘മാമാങ്കം’ നിര്‍മ്മിക്കാന്‍ പോയതോടെ കര്ണ്ണന് കൂടുതല്‍ പ്രതിസന്ധിയിലായി എന്നായിരുന്നു സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ സിനിമയെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് മറ്റൊരു നിര്‍മ്മാതാവ് രംഗത്ത് എത്തിയെന്നും, കര്‍ണ്ണന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടന്നു വരികയാണെന്നും ആര്. എസ്. വിമല്‍ വ്യക്തമാക്കി . ചിത്രത്തിന്റെ അധിക ബജറ്റ് ആണ് ആദ്യ നിര്‍മ്മാതാവായ വേണു കുന്നപ്പിള്ളിയെ പിന്മാറാന് പ്രേരിപ്പിച്ചത്. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നും സൂചനയുണ്ട്.
Post Your Comments