മലയാള സിനിമയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച അതുല്യ കലാകാരന് ഐവി ശശി വിടവാങ്ങി. സംവിധായക വേഷത്തില്‍ ഇടവേളയിലായിരുന്ന അദ്ദേഹം പ്രമുഖതാരങ്ങളെ അണിനിരത്തിക്കൊണ്ട് പുതിയ ചിത്രത്ത്ര്ക്കുരിച് പ്രഖ്യാപിച്ചിരുന്നു. അതിന്റെ പ്രവര്‍ത്തങ്ങള്‍ നടക്കുന്നതിനിടയിലാണ് അദ്ദേഹം ജീവിതത്തില്‍ നിന്നും വിടവാങ്ങിയത്. എന്നാല്‍ അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതിയായിരുന്നു ബേര്‍ണിങ് വെല്‍സ്. നിരവധി ഹിറ്റുകള്‍ സമ്മാനിച്ച അദ്ദേഹത്തിന്റെ 7 വര്‍ഷത്തെ ഇടവേളക്ക് ശേഷമുള്ള തിരിച്ചുവരവ് കൂടിയായിരുന്നു ചിത്രം. എന്നാല്‍ അദ്ദേഹത്തിന്റെ ഈ സ്വപ്ന ചിത്രം പൂര്‍ത്തിയാക്കുമെന്ന് നിര്‍മാതാവ് സോഹന്‍ റോയ് പറഞ്ഞു.
ചിത്രവുമായി മുന്നോട്ട് പോകുമെന്നും, അദ്ദേഹത്തോടുള്ള ആദരാഞ്ജലിയായിരിക്കും ചിത്രമെന്നും സോഹന്‍ റോയ് അറിയിച്ചു. ചിത്രത്തിന്റെ പ്രാഥമിക ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. തിരക്കഥ പൂര്‍ത്തിയായി. ഇനി ചിത്രം സംവിധാനം ചെയ്യുന്നതും സോഹന്‍ റോയ് തന്നെയാകും.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബി തുടങ്ങി 33 ഭാഷകളിലാണ് ചിത്രം എത്തുന്നത്. ഈ വര്‍ഷം അവസാനമോ അടുത്തവര്‍ഷം ആദ്യമോ സിനിമയുടെ ചിത്രീകരണം തുടങ്ങും. 25 മില്യണ്‍ ഡോളര്‍ മുതല്‍ മുടക്കിലൊരുങ്ങുന്ന ബേര്‍ണിങ് വെല്സിലേക്കുള്ള അഭിനേതാക്കളെ തീരുമാനിച്ചിട്ടില്ല.
Post Your Comments