GeneralLatest NewsMollywoodNEWSWOODs

അഹിന്ദുക്കളുടെ ക്ഷേത്രം പ്രവേശനം; നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി

 

അഹിന്ദുക്കളായ വിശ്വാസികള്‍ക്ക് ക്ഷേത്ര പ്രവേശനം സാധ്യമാക്കുന്നത് സ്വാഗതാര്‍ഹമായ ചിന്തയാണെന്ന് സുരേഷ് ഗോപി എംപി. ഗുരുവായൂര്‍ ക്ഷേത്രത്തില് വിശ്വാസികളായ അഹിന്ദുക്കള്‍ പ്രവേശിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു താരം. യേശുദാസ് അടക്കമുള്ളവര്‍ ക്ഷേത്ര പ്രവേശനം ആഗ്രഹിക്കുന്നുണ്ട്. വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള അവസരം നിഷേധിക്കരുതെന്നും സുരേഷ് ഗോപി പറഞ്ഞു. എന്നാല്‍ ക്ഷേത്ര വിശുദ്ധി നിലനിര്‍ത്തികൊണ്ടാവണം നടപടികള്‍ നടക്കേണ്ടത്. ഇതിലൂടെ മതവികാരം വ്രണപ്പെടുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button