
ജനപ്രീതിനേടുന്നതിനൊപ്പം വിവാദങ്ങളും പിന്തുടരുന്ന ഒരു ഷോയാണ് ബിഗ് ബോസ്. സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തിയ ഷോയിലെ ഒരു മത്സരാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചതും മറ്റുമുള്ള കേസ് നിലനില്‍ക്കുകയാണ്. ഈ അവസരത്തില്‍ ഷോയിലെ മറ്റൊരു നടനെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് നടിയും മോഡലുമായ ഗഹന വസിസ്ത.
ബിഗ് ബോസ് മത്സരാര്‍ത്ഥിയായ അര്‍ഷി ഖാനെതിരെയാണ് വെളിപ്പെടുത്തലുമായി ഗഹന എത്തിയിരിയ്ക്കുന്നത്. ബിഗ് ബോസില്‍ കയറിപ്പറ്റാന്‍ അര്‍ഷി പറഞ്ഞ കാര്യങ്ങളെല്ലാം കള്ളമാണെന്ന് ഗഹന പറയുന്നു. ”അര്‍ഷി ഖാന്റെ സ്വദേശമായ ബോപാലില്‍ നിന്നാണ് താനും വരുന്നത്. ബിഗ് ബോസില്‍ കയറിപ്പറ്റാന്‍ അര്‍ഷി പറഞ്ഞ പ്രായം നുണയാണ്. 27 വയസ്സ് എന്നാണ് അര്‍ഷി പറഞ്ഞിരിയ്ക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ 32 വയസ്സാണ് പ്രായം. മാത്രമല്ല അര്‍ഷി ഖാന്‍ വിവാഹിതയാണ്. അന്‍പത് വയസ്സുകാരനായ ഒരാളെയാണ് അര്‍ഷി ഖാന്‍ വിവാഹം ചെയ്തിരിയ്ക്കുന്നത്” ഗഹന വസിസ്ത പറയുന്നു.
കൂടാതെ അര്‍ഷിയ്‌ക്കെതിരെ പത്ത് ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നും ഗഹന വെളിപ്പെടുത്തുന്നു. രണ്ട് കേസ് പാകിസ്ഥാനിലും നാല് കേസ് മഹാരാഷ്ട്രയിലും. ബാക്ക് നാല് കേസുകള്‍ വിവധ രാജ്യങ്ങളിലാണ്. എല്ലാം ദേശീയ പതാകയെ അവഹേളിച്ചതിനാണ്. തന്റെ നഗ്ന ശരീരത്തില്‍ ദേശീയ പതാക വരച്ചു വച്ചതിനാണ് കേസ്. ഇതുപോലെ സ്വന്തം വ്യക്തിത്വം മറച്ചു വച്ച് ജീവിയ്ക്കുന്ന, ക്രിമിനല്‍ കുറ്റവാളിയെ എങ്ങനെ ബിഗ് ബോസ് വീട്ടിലേക്ക് കടത്തി വിട്ടുവെന്നും ഗഹന വസിസ്ത ചോദിയ്ക്കുന്നു.
Post Your Comments