വ്യത്യസ്തമായ ഗ്രാമീണ വേഷങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് അനു സിത്താര. രാമന്റെ ഏദം തോട്ടത്തിലെ മാലിനിയായി പ്രേക്ഷക മനസ്സില്‍ സ്ഥാനം നേടിയ അനു ഇപ്പോള്‍ വിനീത് ശ്രീനിവാസന് നായകനാകുന്ന ആന അലറലോട് അലറല്‍, വി പി സത്യന്റെ ജീവിതം പറയുന്ന ക്യാപ്റ്റന്‍ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കിലാണ്. എന്നാല്‍ ചില കഥാപാത്രങ്ങള്‍ തനിക്ക് നഷ്ടമായിട്ടുണ്ട്. അതിനു കാരണം തന്റെ വസ്ത്രധാരണമാണെന്നും നടി പറയുന്നു.
ഓരോ കഥാപാത്രങ്ങളെ ലഭിക്കുമ്പോഴും ആ കഥാപാത്രങ്ങളുടെ സ്വഭാവ സവിശേഷതകളെക്കുറിച്ച് പഠിക്കാറുണ്ട്. ഓരോ സിനിമകളും എനിക്ക് ഓരോ പാഠങ്ങളാണ്. എനിക്ക് ഇഷ്ടപ്പെടാത്ത കഥാപാത്രമാണെങ്കില്‍ ഡേറ്റ് നല്‍കാറില്ലെന്നും അനു പറയുന്നു. ”ചിത്രത്തിലെ കോസ്റ്റ്യൂം പ്രധാന ഘടകമാണ്. മോഡേണ്‍ ഡ്രസ് ഒരിക്കലും എനിക്കു ചേരില്ല. ഇതിന്റെ പേരില്‍ ചില സിനിമകള്‍ എനിക്കു നഷ്ടമായിട്ടുണ്ട്. എനിക്കതില്‍ വിഷമമില്ല. കാരണം ക്യാരക്ടര്‍ കംഫര്‍ട്ടബിള്‍ ആണെങ്കില്‍ മാത്രം അഭിനയിച്ചാല്‍ മതിയെന്ന നിലപാടാണ് എന്റേത്.” ഒരു അഭിമുഖത്തില്‍ അനു പറയുന്നു.
Post Your Comments