![](/movie/wp-content/uploads/2017/03/akshay-kumar-7592.jpg)
ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ വിവാദത്തില്‍. ടിവി ഷോയില്‍ സഹ ജഡ്ജിനോട് അശ്ലീല കമന്‍റ് പറഞ്ഞതാണ് വിവാദമായിരിക്കുന്നത്. ഒരു ഹിന്ദി ചാനലില്‍ കോമഡി റിയാലിറ്റി ഷോയുടെ അവതാരകനാണ് അക്ഷയ്. ഈ ഷോയിലെ ജഡ്ജിയായ മല്ലിക ദൂബേയോടാണ് അക്ഷയ് അശ്ലീല പരാമര്‍ശം നടത്തിയത്.
ഇതിനെതിരെ മല്ലികയുടെ പിതാവും, പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ വിനോദ് ദൂബെയാണ് രംഗത്ത് വന്നത്. ഫേസ്ബുക്ക് പോസ്റ്റിലാണ് വിനോദ് ദൂബെ ചാനലിനെതിരെയും അക്ഷയ് കുമാറിനെതിരെയും രംഗത്ത് എത്തിയത്.
”ചാനലില്‍ നിന്ന് മാപ്പ് ഞാന്‍ പ്രതീക്ഷിക്കുന്നില്ല, അവര്‍ അത് പ്രക്ഷേപണം ചെയ്യില്ലായിരിക്കാം. എന്നാല്‍ അക്ഷയ് കുമാര്‍ മാപ്പ് പറയണം” വിനോദ് ദൂബെ ആവശ്യപ്പെട്ടു. നേരത്തെ മല്ലികയും ഈ കമന്‍റിനെതിരെ രംഗത്ത് എത്തിയിരുന്നു.
Post Your Comments