മെര്‍സലിന് ശേഷം വിജയ് അഭിനയിക്കുന്ന എ.ആര് മുരുഗദോസ് ചിത്രത്തില്‍ മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഗിരിഷിന്റെ ഫ്രെയിമുകളാല്‍ മനോഹരമായ ചിത്രമായിരുന്നു ലിജോ ജോസ് പെല്ലിശ്ശെരിയുടെ അങ്കമാലി ഡയറീസ്. ഗിരീഷ് ഗംഗാധരന് എന്ന സിനിമോട്ടോഗ്രാഫറെ കൂടുതല്‍ ശ്രദ്ധേയനാക്കിയത് അങ്കമാലി ഡയറീസ് എന്ന ചിത്രമായിരുന്നു. അങ്കമാലിയിലെ ഓടുന്ന താരങ്ങള്‍ക്കൊപ്പം വേഗത്തില്‍ ഓടിയാണ് ചിത്രത്തിലെ ക്ലൈമാക്സിനു തൊട്ടു മുന്‍പേയുള്ള ദൃശ്യം ഗിരീഷ് ക്യാമറയില്‍ പകര്‍ത്തിയത്.വിജയുടെ പുതിയ ചിത്രം സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുമെന്നാണ് വിവരം.അടുത്ത വര്‍ഷം ജനുവരിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും അറിയാന്‍ കഴിയുന്നു.
Post Your Comments