ജാതിയും മതവും ഇല്ലാതെയാണ് ഞങ്ങള്‍ വിജയിയെ വളര്‍ത്തിയതെന്ന് വിജയുടെ പിതാവ് എസ്.എ ചന്ദ്രശേഖര്‍. ഇനി ഇപ്പോൾ വിജയ് ക്രിസ്ത്യാനി ആണെങ്കിൽ തന്നെ എന്താണ് പ്രശ്നമെന്നും, ഏതു മതത്തിൽ ആണ് എന്നുള്ളതല്ല എങ്ങനെ ജീവിക്കുന്നു എന്നതിലാണ് കാര്യമെന്നും അദ്ദേഹം ഒരു തമിഴ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഒരു ഇന്ത്യൻ എന്ന നിലയിലാണ് മകനെ വളർത്തിയത്. വിജയ് ഒരു നടൻ ആണെന്നും വിജയ്‌യുടെ ഭാഷ സിനിമയാണെന്നും ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. ജിഎസ്ടി വിഷയത്തെയും ഡിജിറ്റൽ ഇന്ത്യ എന്ന ആശയത്തെയും മെർസൽ എന്ന ചിത്രത്തിലൂടെ പരിഹസിച്ചു എന്നതാണ് വിവാദത്തിനു വഴിവെച്ചത്.
Post Your Comments