CinemaIndian CinemaLatest NewsMollywood

കോപ്പിയടിയെന്ന് പരാമർശം :കേസുമായി മുന്നോട്ട് പോകാനൊരുങ്ങി ഉണ്ണി ആർ

സനല്‍ കുമാര്‍ ശശിധരന്‍ ഒരുക്കിയ ഒഴിവു ദിവസത്തെ കളി എന്ന ചിത്രത്തിന്‍റെ കഥ മോഷണമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. കേരള സംസ്ഥാന പുരസ്കാരം നേടിയ ആ ചിത്രം ചെറുകഥാകൃത്തും തിരക്കഥാകൃത്തുമായ ഉണ്ണി ആറിന്റെ ഒഴിവു ദിവസത്തെ കളിയെന്ന കഥയെ അടിസ്ഥാനമാക്കി ഒരുക്കിയതായിരുന്നു. എന്നാല്‍ ഇത് ഒരു ജര്‍മന്‍ നോവലാണെന്നും ആ സിനിമ ഈ നോവലിനെ അധികരിച്ച്‌ എടുത്തതാണെന്നും ചൂണ്ടിക്കാട്ടി ഒരു ലേഖനം കലാകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. സിനിമയുടെ കഥ എഴുതിയ ഉണ്ണി ആറിനെതിരെയും ലേഖനത്തില്‍ പരാമര്‍ശമുണ്ടായിരുന്നു.

ഇതിനെതിരെ ഉണ്ണി ആര്‍ രംഗത്ത് എത്തിയിരുന്നു. കൂടാതെ പ്രസിദ്ധീകരണത്തിനും ലേഖകനും എതിരെ മാനനഷ്ടത്തിനുള്ള കേസും നല്‍കി. ഇതേ തുടര്‍ന്ന് കലാകൗമുദി ഉണ്ണി ആറിനോട് മാപ്പ് ചോദിച്ചു.എന്നാൽ കലാകൗമുദി മാപ്പു പറഞ്ഞെങ്കിലും കേസുമായി മുന്നോട്ട് പോകാൻ തന്നെയാണ് തന്റെ തീരുമാനമെന്ന് ഉണ്ണി പറയുന്നു . ഏതൊരു മാധ്യമസ്ഥാപനമായാലും ഇത്തരത്തില്‍ അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ നല്‍കുന്നതിന് മുൻപ്അതിന്റെ യാഥാര്‍ത്ഥ്യം പരിശോധിക്കണമായിരുന്നു എന്നും ഉണ്ണി ആർ പറയുന്നു

shortlink

Related Articles

Post Your Comments


Back to top button