BollywoodTV Shows

ഫിറ്റ്നസിന്‍റെ ഗുണം അറിയിക്കാൻ സണ്ണി ലിയോൺ

മുംബൈ: ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുതിയ വേഷത്തില്‍ ബോളിവുഡ് താരം സണ്ണി ലിയോണ്‍. ‘ഫിറ്റ് സ്റ്റോപ്’ എന്ന പുതിയ ടിവി ഷോയിലാണ് സണ്ണി ലിയോണിക്ക് ഫിറ്റ്നസ് ഗുരുവിന്‍റെ വേഷം. എംടിവി ബീറ്റ്സാണ് ഷോ സംപ്രേക്ഷണം ചെയ്യുന്നത്. എക്സര്‍സൈസിന്‍റെ ഗുണം ആളുകളില്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ഇതിനായി സംഗീതവും എക്സര്‍സൈസും ഒന്നിച്ച്‌ കൊണ്ടുവരും.

വര്‍ക്ക് ഔട്ടുകളില്‍ വിശ്വസിക്കുന്ന സണ്ണി ദിവസവും കുറച്ച്‌ സമയമെങ്കിലും എല്ലാവരും എക്സര്‍സൈസിന് വേണ്ടി മാറ്റിവക്കണം എന്നാണ് പറയുന്നത്.സംഗീതത്തിലൂടെ എങ്ങനെ ആരോഗ്യ സംരക്ഷണം നടത്താമെന്നാണ് സണ്ണി പ്രേക്ഷകരെ പരിശീലിപ്പിക്കുന്നത്. പുതിയ വേഷം താന്‍ ആസ്വദിക്കുന്നുണ്ടെന്നും ദിവസവും രാവിലെ സംപ്രേക്ഷണം ചെയ്യുന്ന പരിപാടി പ്രേക്ഷകരുടെ എനര്‍ജി ലെവല്‍ ഉയര്‍ത്തും എന്നും സണ്ണി ലിയോണി പറയുന്നു.

യൂട്യൂബ് ഷോയായ ‘സൂപ്പര്‍ ഹോട്ട് സണ്ണി മോണിങ്ങ്സി’ലൂടെ നേരത്തേയും സണ്ണി സമാനമായ പരിപാടി അവതരിപ്പിച്ചിരുന്നു. എംടിവി സ്പില്‍റ്റ്സ്‍വില്ല എന്ന പരിപാടിയാണ് നിലവില്‍ സണ്ണി അവതരിപ്പിക്കുന്നത്. വരുന്ന നവംബറിലാണ് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments


Back to top button