ജി.എസ്.ടി എന്നാല്‍ തെറിവാക്കാണോ എന്ന സംശയമുയര്‍ത്തി പ്രശസ്ത എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍. മെര്‍സല്‍ എന്ന വിജയ് സിനിമയെ അനുകൂലിച്ചുകൊണ്ടുള്ള സുഭാഷ് ചന്ദ്രന്‍റെ ഫേസ്ബുക് പോസ്റ്റിലാണ് ഇത്തരത്തിലൊരു സംശയം ഉന്നയിച്ചു പരിഹസിച്ചത്. ചിത്രത്തിൽ ജി എസ് ടി എന്ന വാക്ക് ബീപ്പ് ശബ്ദമുപയോഗിച്ച് മറയ്ക്കാൻ അത് തെറി വാക്കാണോ എന്നും നായകനോ വില്ലനോ ഉപയോഗിക്കുന്ന തെറി വാക്കുകളല്ലേ സാധാരണ ബീപ്പ് ശബ്ദത്തിൽ മറയ്ക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. പ്രധാനമന്ത്രി മോദിയെയും സുഭാഷ്ചന്ദ്രന്‍ പോസ്റ്റിലൂടെ വിമര്‍ശിക്കുന്നുണ്ട്. ഈ സിനിമയിലൂടെ ഒരു പുതിയ തെറിവാക്ക് ഇന്ത്യക്കു സംഭാവന നല്‍കിയ എല്ലാവരേയും അനു’മോദി’ക്കുന്നു എന്നാണ് കുറിപ്പിലുള്ളത്.
Post Your Comments