സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന ലൈംഗീക അതിക്രമങ്ങൾക്കെതിരെ സ്വന്തം പ്രതികരണങ്ങൾ അറിയിച്ച് ബോളിവുഡ് താരം റിച്ച ചദ്ദ.ഫെയ്സ്ബുക്കിലെ ‘മീ റ്റൂ’ കാമ്പയിനില്‍ പങ്കാളയായിക്കൊണ്ടായിരുന്നു റിച്ച പരാമർശങ്ങൾ നടത്തിയത്.
ഇന്ത്യയിൽ പ്രായവും ദേശവും നിറവും നോക്കാതെ സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നുണ്ട്.അതൊന്നും ഇതുവരെ തിരിച്ചറിയാത്തവർ വല്ല ഗുഹയിലും പോയ് ഒളിക്കുകയാണ് നല്ലതെന്ന് താരം പറഞ്ഞു.
ഗര്‍ഭപാത്രം മുതല്‍ തുടങ്ങുകയാണ് ഒരു ഇന്ത്യന്‍ സ്ത്രീ അനുഭവിക്കുന്ന പീഡനം.സ്ത്രീകള്‍ അധിക്ഷേപിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുമ്പോള്‍ രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നുയരുന്നത് നിരുത്തരവാദപരമായ പ്രതികരണമാണ്. ഭരണമേ മാറുന്നുള്ളൂ, മനോഭാവങ്ങള്‍ മാറുന്നില്ല.എന്തുകൊണ്ട് നമുക്ക് വിപ്ലവകരമായി ഭരണ, പ്രതിപക്ഷങ്ങളെ ഒന്നിച്ചു യുണൈറ്റഡ് സെക്സിസ്റ്റ് ഫ്രണ്ട് എന്നൊരു പുതിയ പാര്‍ട്ടി രൂപവത്കരിച്ചുകൂടാ. സ്ത്രീകള്‍ക്കും ഇതില്‍ ചേരാം. എല്ലാവര്‍ക്കും ചേര്‍ന്ന് പാര്‍ലമെന്‍ന്റലിരുന്ന് ചിരിച്ചുല്ലസിച്ച് അശ്ലീല സിനിമകള്‍ കാണുകയും ചെയ്യാം
ചിലർ എല്ലാ കുറ്റവും സിനിമയുടെമേൽ അടിച്ചേൽപ്പിക്കുന്നു.എല്ലാറ്റിനും ബോളിവുഡിനെ പഴിക്കുന്നതില്‍ അര്‍ഥമില്ല. സിനിമ വരുന്നതിന് മുന്‍പ് തന്നെ ഇവിടെ പീഡനങ്ങള്‍ ഉണ്ടായിട്ടുണ്ട്.സീതയും ദ്രൗപതിയും പീഡിപ്പിക്കപ്പെട്ടിരുന്നു.സിനിമയില്ലാത്ത നാടുകളിലും അതിക്രമങ്ങൾക്ക് കുറവൊന്നുമില്ല.ഓരോ ഇരുപത് മിനിറ്റിലും ഒരു സ്ത്രീ വീതം പീഡിപ്പിക്കപ്പെടുന്ന രാജ്യത്ത് വേഗത്തിലുള്ള നടപടികളാണ് വേണ്ടത്.ജനപ്രതിനിധികള്‍ തങ്ങളുടെ ഉള്ളിലെ ബലാത്സംഗക്കാരനെ തിരയുകയാണ് വേണ്ടത്.
നൂറ്റാണ്ടുകളായി ഇന്ത്യയില്‍ ജീവിക്കുന്നതിന് സ്ത്രീകള്‍ അടയ്ക്കുന്ന നികുതിയാണ് അവര്‍ അനുഭവിക്കുന്ന ലൈംഗികതയും ലൈംഗികാതിക്രമവുമെല്ലാം. ഇത് ഇങ്ങനെ തുടരണോ? ഇതില്‍ നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലേ?ഇതൊരു പ്രശ്നമല്ല, നടമാടിക്കൊണ്ടിരിക്കുന്ന ഒരു ദുരന്തമാണ്. അന്തമില്ലാത്ത ഒരു ദു:സ്വപ്നം. ഇത് പരിഹരിക്കപ്പെടുമെന്ന് നമുക്ക് പ്രത്യാശിക്കാം-റിച്ച പോസ്റ്റില്‍ കുറിച്ചു.
Post Your Comments