രജനീകാന്ത് ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചു!

കബാലിയ്ക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘കാല കരികാല’യുടെ റിലീസ് പ്രഖ്യാപിച്ചു. ഏപ്രിലില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് ഒദ്യോഗിക വിവരം. ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘യന്തിരന്‍-2’ ജനുവരിയില്‍ റിലീസ് ചെയ്യുന്നതോടെ പുതിയ കൂട്ടര്‍ക്കൊപ്പം സിനിമാ ഫീല്‍ഡില്‍ രജനീകാന്ത് കൂടുതല്‍ സജീവമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

രജനി കാന്ത് ആരാധകര്‍ ചിത്രം കാണാന്‍ അക്ഷമയോടെ കാത്തിരിക്കുകയാണ്, രണ്ടു രജനീകാന്ത് സിനിമകള്‍ അടുത്തടുത്ത് ഇറങ്ങുന്നതിന്‍റെ ത്രില്ലിലാണ് അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന പ്രേക്ഷക വിഭാഗം. ബോളിവുഡ് താരം ഹുമ ഖുറേഷിയാണ് ‘കാല കരികാല’യിലെ നായികാ. സമുദ്രക്കനി. സുകന്യ, ജാക്കി ഷറോഫ് തുങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.

Share
Leave a Comment