ഐവി ശശിയുടെ വിയോഗത്തില്‍ ഹൃദയ സ്പര്‍ശിയായ കുറിപ്പെഴുതി തിരക്കഥാകൃത്ത് രഘുനാഥ് പലേരി. ഐ.വി ശശിയുടെ ‘അര്‍ത്ഥന’ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചത് രഘുനാഥ് പലേരി ആയിരുന്നു.
രഘുനാഥ് പലേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഐവി ശശിയേട്ടൻ..
സിനിമ എന്നിൽ ഇല്ലാതായാലും മറക്കൂല ഒപ്പം ചിലവിട്ട ആ ദിവസങ്ങളും, ഉന്തും തള്ളും പിടിച്ചും അനുഭവിച്ചും ടിക്കറ്റെടുത്ത് കണ്ട സിനിമകളും.
അദ്ദേഹത്തിന്റെ ഉള്ളിൽ മറ്റൊരു സിനിമാതലം ഉണ്ടായിരുന്നു. അത് അദ്ദേഹം അപൂർവ്വമായേ സംസാരിക്കൂ. സിനിമയുടെ സർവ്വ സാങ്കേതികവശങ്ങളും അദ്ദേഹത്തിന് ഹൃദിസ്ഥം. ദൃശ്യത്തിന്നുള്ളിൽ വരുന്നതെന്തും, കാണുന്നതെന്തും ഉത്സവമാക്കാനുള്ള വൈഭവം അപാരം. ഛായാഗ്രഹണത്തിൽ ഹൃദിസ്ഥമാക്കിയ അസാധാരണ വൈഭവം. അങ്ങിനെയങ്ങിനെ ഒരു ഐവിശശി..
ഈ അക്ഷരങ്ങൾക്കുള്ള ചിത്രം ഇവിടെ പതിക്കുന്നില്ല. മനസ്സിൽ പതിഞ്ഞത് ഇവിടെ പകർത്താനും വയ്യ.
Post Your Comments