ഇന്ത്യൻ സിനിമാലോകം നെഞ്ചിലേറ്റിയ ചിത്രമായിരുന്നു ബാഹുബലി. ബാഹുബലിയിലെ ദേവസേനയെ ആർക്കും അത്രവേഗം മറക്കാനാവില്ല.ബാഹുബലിക്ക് ശേഷമുള്ള അനുഷ്കയുടെ ചിത്രമാണ് ഭഗന്മതി. ദേവസേനയെപോലെ സുന്ദരിയാവണം ഭഗന്മതിയും എന്ന നിർബന്ധക്കാരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.
എന്നാൽ ‘സൈസ് സീറോ’ എന്ന ചിത്രത്തിന് ശേഷമായിരുന്നു ഭഗന്മതിയുടെ കുറേ ഷെഡ്യൂൾ.അതിനാൽ നന്നായി തടിച്ച അനുഷ്കയെയാണ് പിന്നീട് കാണാൻ കഴിഞ്ഞത്. എന്നാൽ ഇതിൽ സംവിധായകൻ തൃപ്തനല്ല. മെലിഞ്ഞു സുന്ദരിയായ അനുഷ്ക വേണമെന്ന നിർബന്ധത്താൽ ഗ്രാഫിക്സ് ഉപയോഗിച്ച് അത്തരത്തിൽ ആക്കിയെടുക്കുകയാണ്. അഞ്ചു കോടി രൂപയാണ് ഗ്രാഫിക്സിന് മാത്രമായി ചെലവാകുന്നത്. നാലു കോടിയാണ് അനുഷ്കയുടെ പ്രതിഫലം.
ബാഹുബലിയുടെ ചില ഭാഗങ്ങളിൽ അനുഷ്കയ്ക്ക് വണ്ണം തോന്നിച്ചതായി വിമർശനങ്ങൾ വന്നിരുന്നു. ഇത് ഭഗന്മതിയിൽ ആവർത്തിക്കരുതെന്നും അണിയറ പ്രവർത്തകർക്ക് നിർബന്ധമുണ്ട്. ഇക്കാരണങ്ങൾ കൊണ്ടാണ് ഈ സിനിമയുടെ റിലീസ് വൈകുന്നതും. അടുത്ത വർഷം ആദ്യത്തോടെ ചിത്രം തിയറ്ററുകളിലെത്തും. ഉണ്ണി മുകുന്ദൻ, ആശാ ശരത്, ജയറാം എന്നിവരും ചിത്രത്തിലുണ്ട്.
Post Your Comments