മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് സൂപ്പർ സ്റ്റാർ മോഹൻലാലിന്‍റെ ‘വില്ലൻ’. മോഹൻലാലിനോടൊപ്പം ശക്തിവേൽ പളനിസാമി എന്ന പ്രാധാന്യമുള്ള കഥാപാത്രത്തിലൂടെ തമിഴ് യുവതാരം വിശാൽ ആദ്യമായി മലയാളത്തിലെത്തുകയാണ്. ഈ റോളിലേക്ക് സംവിധായകൻ ആദ്യം പരിഗണിച്ചത് പൃഥ്വിരാജിനെ ആയിരുന്നു. ‘കഥ രൂപപ്പെട്ടപ്പോൾ പൃഥ്വിരാജ് ആയിരുന്നു മനസ്സിൽ.
എസ്രയുടെ ഷൂട്ടിനിടെയാണു പൃഥ്വിയോടു കഥ പറഞ്ഞത്. അപ്പോൾ തന്നെ അഭിനയിക്കാമെന്ന് ഉറപ്പുതന്നു. പിന്നീട് ഷൂട്ടിങ് ഡേറ്റ് തീരുമാനിച്ചപ്പോൾ അദ്ദേഹം പക്ഷെ മറ്റു സിനിമകളുടെ തിരക്കിലായിപ്പോയി. ചിത്രീകരണത്തിനായി വിദേശത്തായിരുന്ന പൃഥ്വി, ലാൽ സാറിന്‍റെ സിനിമ താൻ കാരണം വൈകരുതെന്നാണ് പറഞ്ഞത്. അതോടെ പൃഥ്വിക്ക് പകരം മറ്റൊരാളെ കണ്ടുപിടിക്കണം എന്നായി.
കേരളത്തിൽ ജനിച്ചു വളർന്ന തമിഴ് കഥാപാത്രമാണ്. വിശാലിന്‍റെ കാര്യം സൂചിപ്പിച്ചപ്പോൾ മോഹൻലാലിനും സമ്മതമായിരുന്നു.കാരണം ഇരുവരും നല്ല അടുപ്പമുള്ളവരാണ്. വിശാല്‍ കഥ കേട്ട ഉടനെ ഡേറ്റ് എന്നാണ് വേണ്ടതെന്നാണ് ചോദിച്ചത്.രണ്ട് തമിഴ് സിനിമകളുടെ ഷൂട്ടിങ് നിർത്തിവെച്ചാണ് 20 ദിവസത്തോളം ഈ സിനിമയിൽ അഭിനയിച്ചത്. മലയാള സിനിമയോടുള്ള സ്നേഹവും മോഹൻലാൽ എന്ന നടനോടുള്ള ബഹുമാനവുമാണ് ഈ ചിത്രത്തിലേക്ക് എത്താൻ വിശാലിനെ സ്വാധിനിച്ചതെന്ന് സംവിധായകന്‍ ഉണ്ണി കൃഷ്ണന്‍ പറയുന്നു.
Post Your Comments