തെന്നിന്ത്യൻ താരസുന്ദരി നയൻതാര രഹസ്യവിവാഹത്തിന് ഒരുങ്ങുന്നതായി വാർത്തകൾ. തെന്നിന്ത്യയിലെ താരമൂല്യമുള്ള നടിമാരില്‍ ഒരാളാണ് നയന്‍താര. കാമുകനും യുവ സംവിധായകനുമായ വിഘ്നേഷ് ശിവനുമായി രഹസ്യവിവാഹത്തിനു താരം തയ്യാറെടുക്കുന്നുവെന്നു വാര്‍ത്ത. ഏറെ നാളായി വിഘ്നേഷ് ശിവനുമായി താരം പ്രണയത്തിലാണ്.
വിഘ്നേഷിന്റെ ജന്മദിനം ആഘോഷിക്കാന്‍ ഇരുവരും വിദേശത്തു പോയതും അവിടെ നിന്നും എടുത്ത ചിത്രങ്ങള്‍ പങ്കുവച്ചതും വാര്‍ത്തയായിരുന്നു. കൂടാതെ മുന്‍പ് താരം വിഘ്നേഷിനൊപ്പമാണ് താമസമെന്നും വാര്‍ത്തകള്‍ വന്നിരുന്നു.
പ്രണയ ഗോസിപ്പുകളില്‍ മുന്‍പും താരം കുടുങ്ങിയിട്ടുണ്ട്. തമിഴ് നായകൻ ചിമ്പുവുമായിട്ടായിരുന്നു നയൻസിന്റെ ആദ്യ പ്രണയം. ഇരുവരും ഒന്നിച്ചുള്ള സ്വകാര്യനിമിഷങ്ങൾ ഇന്റർനെറ്റിൽ വൈറലാവുകയും ചെയ്തു. പിന്നീട് ഇവർ പിരിഞ്ഞു. ഇതിനുശേഷം നയൻസ് പ്രമുഖ നർത്തകനും നടനും സംവിധായകനുമൊക്കെയായ പ്രഭുദേവയുമായി അടുത്തു. ഈ ബന്ധവും വിവാഹത്തിൽ കലാശിക്കുമെന്നു വാര്‍ത്തയെത്തി. എന്നാൽ ഇവർക്ക് ഒന്നിക്കാനായില്ല. തുടർന്നാണ് വിഘ്നേഷ് ശിവനുമായി നയൻസ് അടുക്കുന്നത്. വിഘ്നേഷ് സംവിധാനം ചെയ്ത നാൻ റൗഡി താൻ എന്ന ചിത്രത്തിൽ അഭിനയിച്ചുവരവേയാണ് നയൻസും വിഘ്നേഷും പ്രണയത്തിലായത്. ഈ ബന്ധമാണ് ഇപ്പോൾ രഹസ്യവിവാഹത്തിലേക്ക് നീങ്ങുന്നതായി ചില ഓണ്‍ലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Post Your Comments