![](/movie/wp-content/uploads/2017/10/vijay-father.jpg.image_.784.410.jpg)
ചെന്നൈ :തമിഴ് നടൻ വിജയ് യുടെ ദീപാവലി ചിത്രമായാ ‘മെർസൽ’ പല രീതിയിൽ വിവാദങ്ങളിലൂടെ കടന്നു പോവുകയാണ്. തമിഴ്നാട്ടിലെ ബിജെപി നേതാവ് എച്ച് രാജയാണ് വിജയ് ക്രിസ്ത്യാനിയാണെന്ന് ചൂണ്ടിക്കാട്ടി സിനിമയ്ക്കെതിരെ കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചത്.വിവാദങ്ങൾക്ക് മറുപടിയുമായി വിജയ്‌യുടെ അച്ഛനും സംവിധായകനുമായ എസ് എ ചന്ദ്രശേഖർ രംഗത്ത് എത്തിയിരിക്കുകയാണ്.
രാഷ്ട്രീയക്കാർക്ക് അടിസ്ഥാന ബുദ്ധിപോലുമില്ലെന്നും അവരുടെ ചിന്താശേഷി നഷ്ടപ്പെട്ട് കഴിഞ്ഞെന്നും ചന്ദ്രശേഖർ പറഞ്ഞു.സ്കൂൾ രേഖകളിൽ തന്‍റെ മകന്‍റെ പേര് ജോസഫ് വിജയ് എന്നാണ് എന്നാൽ ജാതിയും മതവും ഇല്ലാതെയാണ് അവനെ വളർത്തിയതെന്നും അദ്ദേഹം പറയുന്നു.
‘വിജയ് ഏത് മതത്തിലെന്നത് കഴിഞ്ഞ 25 വർഷമായി എല്ലാവർക്കും അറിയാം . ഏത് മതമെന്നതല്ല എങ്ങനെ ജീവിക്കുന്നു എന്നതാണ് പ്രധാനം.എല്ലാവരും മനുഷ്യരായാണ് ജീവിക്കുന്നത്.ഒരു പേര് വെച്ച് എന്തിനാണ് ജാതി തിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.തന്‍റെ പേര് ചന്ദ്രശേഖർ, അത് ക്രിസ്ത്യൻ പേരോ മുസ്‌ലിം പേരോ ഹിന്ദുപേരോ. ഇതൊന്നുമല്ല അത് തമിഴ് പേരാണ്. വിജയിയെ ജാതിയും മതവും തിരിക്കാതെ ഒരു ഇന്ത്യൻ എന്ന നിലയിലാണ് സ്കൂളിൽ ചേർത്തത്.
‘വിജയ് ഒരു നടനാണ്, സാമൂഹ്യ പ്രവര്‍ത്തകനല്ല. അവന്‍റെ ഭാഷ സിനിമയാണ്. അഴിമതി, ബലാത്സംഗ കേസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ പിടിയിലാകുമ്പോള്‍ അതൊക്കെ സിനിമയിലൂടെയും തുറന്ന് കാണിക്കും. അതിന് ഇങ്ങനെ ഭീക്ഷണിയുടെ സ്വരം ആവശ്യമില്ല.വിജയ് യുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments