മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് വില്ലൻ. വിശാലിന്റെയും ഹന്‍സികയുടെയും ആദ്യ മലയാള ചിത്രം കൂടിയാണിത്. മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് ഹന്‍സിക. ഈയിടെ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ ഹന്‍സിക വില്ലനിലെ തന്റെ അനുഭവം വിവരിക്കുന്നുണ്ട്.
“ഞാന്‍ ഇതുവരെ ചെയ്തതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രമാണ് വില്ലനിലേത്. ഇതൊരു സസ്പെന്‍സ് ത്രില്ലര്‍ ആയതിനാല്‍ കഥാപാത്രത്തെക്കുറിച്ച് കൂടുതലൊന്നും പറയാന്‍ സാധിക്കില്ല. പക്ഷേ, അഭിനയ സാധ്യത ഏറെയുള്ള കഥാപാത്രമാണെന്ന് മാത്രം പറയാം. മോഹന്‍ലാലിനെ പോലൊരു ലെജന്‍ഡിനൊപ്പം വര്‍ക് ചെയ്യാന്‍ കഴിഞ്ഞത് വല്ലാത്തൊരു അനുഭവമായിരുന്നു.
തുടക്കത്തില്‍ ഞാന്‍ ഒരല്പം നെര്‍വസ് ആയിരുന്നു.അദ്ദേഹത്തിന്റെ അഭിനയം കണ്ട് ഞാന്‍ വിസ്മയിച്ചിരുന്നു പോയി. ഓരോരുത്തര്‍ക്കും അവരവരുടേതായ സ്പേസ് തരുന്ന വ്യക്തിയാണ് അദ്ദേഹം.ഓരോ ഷോട്ട് കഴിയുമ്പോഴും അദ്ദേഹത്തിന്റെ അംഗീകാരത്തിനായി ഞാന്‍ കാത്തുനില്ക്കും. അദ്ദേഹം എനിക്ക് ഒരു ഹൈ ഫൈവ് തരും. അത് മാത്രം മതിയായിരുന്നു എനിക്ക് . ഇങ്ങനൊരു ചിത്രം ചെയ്യാന്‍ സാധിച്ച ഞാന്‍ ഭാഗ്യവതിയാണ്”- ഹന്‍സിക പറഞ്ഞു.
ചിത്രം ഒക്ടോബർ ഇരുപത്തിയേഴിന് തിയേറ്ററുകളിലെത്തും. നവംബറോടു കൂടി ചിത്രത്തിന്റെ തമിഴ്-തെലുങ്ക് പതിപ്പുകളും പുറത്തിറങ്ങും.
Post Your Comments