
സ്വന്തം കഴിവുകൊണ്ട് ബോളിവുഡിൽ ഒരു സ്ഥാനം കണ്ടെത്തിയ നടനാണ് നവാസുദ്ധീന് സിദ്ധിഖി. ദേശീയ പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി അവാർഡുകൾ വാരിക്കൂട്ടിയ അദ്ദേഹത്തിന് കഠിനാധ്വാനവും ആത്മാര്‍പ്പണവും വേണ്ടുവോളമുണ്ട്.നവാസുദ്ധീന് സിദ്ധിഖി തന്റെ വ്യക്തി ജീവിതത്തിലെ കുറ്റസമ്മതങ്ങള്‍ തുറന്ന് പറഞ്ഞ ആത്മകഥ – “ആന്‍ ഓര്‍ഡിനറി ലൈഫ് : എ മെമ്മോയറി”യാണ് ഇപ്പോൾ ബോളിവുഡിലെ ചർച്ചാ വിഷയം.
മുന്‍ മിസ് ഇന്ത്യ മത്സരാര്‍ത്ഥിയും സഹപ്രവര്‍ത്തകയുമായ നിഹാരിക സിങുമായി തനിക്കുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ആത്മകഥയിലെ ഒരു അധ്യായത്തിൽ നവാസുദ്ധീന്.സംവിധായകന് അനുരാഗ് കശ്യപ് ഇരുവരുടെയും ബന്ധത്തെ ക്കുറിച്ചു വെളിപ്പെടുത്തിയിരുന്നു അത് പിന്നീട് വിവാദമായി.എന്നാൽ അതെല്ലാം സത്യമായിരുന്നെന്ന് നവാസുദ്ധീന് തുറന്നു പറഞ്ഞു.
”ഞങ്ങൾ തമ്മിൽ കടുത്ത പ്രണയത്തിലായിരുന്നു.എല്ലാ പെണ്‍കുട്ടികളെയും പോലെ പ്രണയാതുരമായ സംഭാഷണങ്ങളും ഒന്നിച്ചുള്ള നിമിഷങ്ങളും അവളും ആഗ്രഹിച്ചിരുന്നു. പക്ഷെ ഞാന്‍ ഒരു സ്വാര്‍ത്ഥനായ ആഭാസനായിപ്പോയി. എനിക്ക് വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു. അവളുടെ വീട്ടില്‍ പോവുക, അവളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുക, തിരികെ പോരുക. സ്നേഹ സംഭാഷണങ്ങളിലൊന്നും എനിക്ക് താല്പര്യമുണ്ടായിരുന്നില്ല. തന്നെ മാത്രം സ്നേഹിക്കുന്ന, തന്നെക്കുറിച്ച് മാത്രം ചിന്തിക്കുന്ന സ്വാര്‍ത്ഥനായ, നീചനായ വ്യക്തിയാണ് ഞാനെന്ന സത്യം അവൾ പിന്നീട് മനസിലാക്കി.എന്നാൽ ഞാൻ കുറ്റസമ്മതം നടത്തിയെങ്കിലും അവൾ സമ്മതിച്ചില്ല അന്നത്തോടെ ആ ബന്ധം അവസാനിച്ചു.” എന്നാണ് നവാസ് തന്റെ ആത്മകഥയില്‍ പറയുന്നത്.
Post Your Comments